|    Dec 5 Mon, 2016 8:00 pm
FLASH NEWS

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഹൈടെക്കാവുന്നു

Published : 25th November 2016 | Posted By: SMR

തൃശൂര്‍:  മുഴുവന്‍ സര്‍ക്കാര്‍-എയഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികളും ഐടി ലാബുകളും ഹൈടെക്ക് ആക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഓണ്‍ ലൈന്‍ സര്‍വേയില്‍ വിവരങ്ങള്‍ നല്‍കുന്നതിനായി തൃശൂര്‍ ജില്ലാ ഓഫിസില്‍ ഐടി കോ-ഓഡിനേറ്റര്‍മാരുടെ ശില്‍പശാല നടന്നു. പദ്ധതി സംബന്ധിച്ച് ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ ശില്‍പശാലയിലെ പ്രതിനിധികളുമായി സംവദിച്ചു.  ഹൈടെക്ക് നവീകരണത്തിന്റെ ഭാഗമായി ഐടി@സ്‌കൂളിന്റെ നേതൃത്വത്തില്‍ കംപ്യൂട്ടര്‍ ലാബ്, ബ്രോഡ്ബാന്റ്, ഇന്റര്‍നെറ്റ്, ക്ലാസ് മുറികള്‍, ലാപ്‌ടോപ്പ്, പ്രോജക്ടര്‍, ശബ്ദ സംവിധാനം, നെറ്റ് വര്‍ക്കിങ് എന്നിവ ഏര്‍പ്പെടുത്തും. ഇതിനായി ക്ലാസ് മുറികളും ലാബും സുരക്ഷിതമാക്കല്‍, പെയിന്റിങ്, ക്ലാസ് മുറികള്‍ സജ്ജീകരിക്കല്‍, സുരക്ഷിതമായ വൈദ്യുതീകരണം, മേല്‍ക്കൂരകള്‍ എന്നിവ സ്‌കൂളുകളില്‍ പൂര്‍ത്തിയാക്കും. ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, പിടിഎ, പൂര്‍വ വിദ്യാര്‍ഥികള്‍, മറ്റു സ്ഥാപനങ്ങള്‍  എന്നിവയുടെ സഹായത്തോടെയും നിര്‍മാണപ്രവര്‍ത്തികള്‍ ചെയ്യാം. അധ്യാപകര്‍ക്ക് കംപ്യൂട്ടറിലുള്ള അടിസ്ഥാന പരിശീലനം, വിഷയങ്ങള്‍,  വിഭവ പോര്‍ട്ടലുകള്‍, ഇ-ഗവേണന്‍സ് അധിഷ്ഠിത മോണിറ്ററിങ്, ഇ-ലേണിങ്, എം-ലേണിങ് തുടങ്ങിയ അക്കാദമിക്ക് പ്രവര്‍ത്തനങ്ങളും ഹൈടെക്ക് സ്‌കൂള്‍ പ്രോജ്ക്ടിന്റെ ഭാഗമായി നടപ്പാക്കും. ഡിസംബര്‍ അഞ്ചിനകം സ്‌കൂളുകള്‍ ഓണ്‍ലൈന്‍ വിവരങ്ങള്‍ നല്‍കണം. സ്‌കൂള്‍ തലത്തില്‍ വിശദമായ ആലോചനായോഗങ്ങള്‍ നടത്തണം. ആദ്യം സജ്ജമാക്കുന്ന സ്‌കൂളുകള്‍/ക്ലാസ് മുറികള്‍ ആദ്യ ഘട്ടത്തില്‍ പരിഗണിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day