|    Dec 4 Sun, 2016 5:18 am
FLASH NEWS

ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ഡിസംബര്‍ എട്ടിന് ജലസ്രോതസ്സ് ശുചീകരിക്കും

Published : 30th November 2016 | Posted By: SMR

കാസര്‍കോട്്: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള മിഷന്റെ ഭാഗമായി ജില്ലയില്‍ ജലസ്രോതസുകളുടെ സംരക്ഷണം, പരിസരശുചിത്വം, കാര്‍ഷിക വികസനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ഡിസംബര്‍ എട്ടിന് പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹരിതകേരളം ജില്ലാതല മിഷന്റെ ആദ്യയോഗത്തില്‍  സംസാരിക്കുകയായിരുന്നു മന്ത്രി. നവകേരളമിഷന്‍ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഭരണസമിതി വിളിച്ചു ചേര്‍ക്കാന്‍ അവശേഷിക്കുന്ന മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും ഈ ആഴ്ച തന്നെ യോഗം ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു.  ജില്ലയില്‍ മുഴുവന്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലും കുറഞ്ഞത് ഒരു ജലസ്രോതസ് വീതം ഡിസംബര്‍  എട്ടിന് ശുചീകരിക്കും. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങ ള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങ ള്‍ നടത്തുക. ജലസ്രോതസ്സുകള്‍ വറ്റിച്ച് ശുചീകരിക്കരുതെന്നും വൃത്തിയാക്കി അണുവിമുക്തമാക്കുന്നതിന് നടപടി  സ്വീകരിക്കണമെന്നും  മന്ത്രി പറഞ്ഞു. ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍ സംസാരിച്ചു.എം രാജഗോപാലന്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്മാരായ വി വി രമേശന്‍, പ്രഫ. കെ പി ജയരാജന്‍, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്് എ എ ജലീല്‍,വി പി ജാനകി, പഞ്ചായത്ത് മാധവന്‍ മണിയറ, ശാരദ എസ് നായര്‍,  ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day