|    Dec 8 Thu, 2016 5:25 pm
FLASH NEWS

ജില്ലയിലെ അത്യാധുനിക സബ്‌സ്റ്റേഷന്‍ ഫെബ്രുവരിയില്‍ കമ്മിഷന്‍ ചെയ്യും

Published : 30th November 2016 | Posted By: SMR

കൊല്ലം: 43.69 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന സബ് സ്റ്റേഷന്‍ അടുത്ത ഫെബ്രുവരിയില്‍ കമ്മിഷന്‍ ചെയ്യും. ജില്ലയില്‍ കെഎസ്ഇബി നിര്‍മിക്കുന്ന അത്യാധുനിക 110 കെവി ജിഐഎസ് സബ്‌സ്‌റ്റേഷനില്‍ ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായി. സള്‍ഫര്‍ ഹെക്‌സി ഫ്‌ലൂറൈഡ് (എസ്എഫ്6) എന്ന വാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ രണ്ടാമത്തെ സബ്‌സ്റ്റേഷനാണ് കൊല്ലം നഗഹൃദയത്തിലുള്ള കന്റോണ്‍മെന്റ് പവര്‍ഹൗസ് മന്ദിരത്തില്‍ സ്ഥാപിക്കുന്നത്. പുതിയ സബ്‌സ്റ്റേഷനില്‍ വൈദ്യുതി എത്തിക്കാന്‍ അയത്തില്‍ 110 സബ് സ്റ്റേഷനില്‍ നിന്നും 3.8 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ഭ കേബിളുകള്‍ വലിക്കുന്ന ജോലികള്‍ നിശ്ചിത സമയപരിധിക്കകം പൂര്‍ത്തീകിരിച്ചിരുന്നു.റോഡ് വെട്ടിപൊളിച്ച് ആഴത്തില്‍ ഇട്ട 110 കെവി എക്‌സ്എല്‍ കേബിളിലൂടെയാണ് (ക്രോസ് ലിങ്ക്ഡ് പോളീ എലിത്തീന്‍) ജിഐഎസ് സബ് സ്‌റ്റേഷനില്‍ വൈദ്യുതി എത്തുന്നത്. 3.8 കിലോമീറ്ററിനിടെ എട്ടു ഭാഗങ്ങളില്‍ കണക്ഷന്‍ ചേംബറുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. ജനാധിവാസ പ്രദേശത്തു വലിയ ടവറുകള്‍ സ്ഥാപിച്ചു ലൈന്‍ വലിക്കുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് 17 കോടി രൂപ മുതല്‍ മുടക്കില്‍ ഭൂഗര്‍ഭ കേബിള്‍ വലിച്ചത്. പരമ്പരാഗത സബ്‌സ്റ്റേഷന്‍ സ്ഥാപിക്കാന്‍ രണ്ട് ഏക്കര്‍ സ്ഥലം വേണ്ടിടത്തു ഗ്യാസ് ഇന്‍സിലേറ്റഡ് സ്വിച്ച് ഗിയര്‍ (ജിഐഎസ്) സബ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ 50 സെന്റില്‍ താഴെ മതിയെന്ന സൗകര്യവുമുണ്ട്.ജനറല്‍ ഇലക്ട്രിക്കല്‍ ടി ആന്‍ഡ് ഡി എന്ന അമേരിക്കന്‍ കമ്പനിയുടെ ചെന്നൈ യൂനിറ്റിലാണ് ഏഴു കോടി രൂപ വിലയുള്ള ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ യന്ത്രം നിര്‍മ്മിച്ചത്. പവര്‍ഹൗസ് വളപ്പില്‍ പുതിയതായി നിര്‍മ്മിച്ച സബ്‌സ്റ്റേഷന്‍ കെട്ടിടത്തിനകത്തു കെഎസ്ഇബി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കമ്പനിയുടെ സാങ്കേതിക വിദഗ്ധരാണു യന്ത്രം സ്ഥാപിച്ചത്.കൊല്ലം പവര്‍ഹൗസ് വളപ്പില്‍ 47 സെന്റ് സ്ഥലത്താണു നിര്‍മാണം. കൊല്ലം തുറമുഖവികസന പദ്ധതികളടക്കം ഭാവി വികസനം കണക്കിലെടുത്താണ് നഗരഹൃദയത്തില്‍ പുതിയ 110 സബ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ കെഎസ്ഇബി തീരുമാനിച്ചത്. അയത്തില്‍ കാവനാട് സബ്‌സ്റ്റേഷനുകളില്‍ നിന്നായി ആറു ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് നഗരത്തിലും പരിസരത്തും പ്രതിദിനം ഉപയോഗിക്കുന്നത്.ജിഐഎസ് സബ് സ്‌റ്റേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ ദിവസവും 15 മുതല്‍ 20 ലക്ഷം വരെ യൂനിറ്റ് വൈദ്യുതി ലഭ്യമാകും. വന്‍കിട വ്യവസായിക സ്ഥാപനങ്ങള്‍ക്കു പ്രയോജനം കിട്ടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day