|    Dec 5 Mon, 2016 4:01 pm
FLASH NEWS

ജിഎസ്ടി ഉന്നതാധികാര യോഗം ഇന്നു തുടങ്ങും

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) ഘടന സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയുള്ള നിര്‍ണായക യോഗം ഇന്നു തുടങ്ങും. ഉച്ചയ്ക്ക് 3നു ചാണക്യപുരി പ്രവാസി ഭാരതീയ കേന്ദ്ര ഓഡിറ്റോറിയത്തിലാണ് ഉന്നതാധികാരസമിതി യോഗം നടക്കുക. നേരത്തേ നികുതിയുടെ ഘടന സംബന്ധിച്ചു തീരുമാനമായെങ്കിലും നികുതി കേന്ദ്രസര്‍ക്കാരാണോ സംസ്ഥാനമാണോ പിരിക്കേണ്ടതെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനം അവസാനിക്കും മുമ്പുതന്നെ ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കേണ്ടതുണ്ട്. കഴിഞ്ഞയാഴ്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിളിച്ചുചേര്‍ത്ത സംസ്ഥാന ധനമന്ത്രിമാരുടെ അനൗപചാരിക യോഗത്തില്‍ സമവായശ്രമം പരാജയപ്പെടുകയായിരുന്നു. സേവനനികുതി മുഴുവന്‍ തങ്ങള്‍ പിരിക്കാമെന്നും, ചരക്കുകളുടെ മേലുള്ള നികുതി ഒന്നര കോടിയില്‍ കൂടുതല്‍ ടേണോവര്‍ ഉള്ളത് സംസ്ഥാനങ്ങള്‍ പിരിക്കുകയോ അല്ലെങ്കില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു പിരിക്കുകയോ ചെയ്യാമെന്നതാണ് നികുതി പിരിക്കുന്ന വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍, സേവനങ്ങളുടെ മേലുള്ള നികുതിയും ഒന്നര കോടി ടേണോവറില്‍ കുറവുള്ള നികുതിയും പിരിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും അതിനു മുകളിലുള്ളത് സംയുക്തമായി പിരിക്കാമെന്നുമാണ് സംസ്ഥാനങ്ങളുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day