|    Dec 4 Sun, 2016 1:39 pm

ജിഎം വിത്തുകള്‍

Published : 1st November 2016 | Posted By: SMR

ലോകത്ത് ജനസംഖ്യ കൂടിവരുകയാണ്. കൃഷിഭൂമിയില്‍ വര്‍ധനയില്ല. കാര്‍ഷികോല്‍പാദനരംഗത്ത് ഇനി കുതിച്ചുചാട്ടത്തിനു സാധ്യതയും കുറവ്. അപ്പോള്‍ വര്‍ധിച്ചുവരുന്ന ജനസംഖ്യയെ എങ്ങനെ തീറ്റിപ്പോറ്റും?
അതിനു തങ്ങളുടെ കൈയില്‍ വിദ്യയുണ്ടെന്നാണ് മോണ്‍സാന്റോ തുടങ്ങിയ കമ്പനികള്‍ പറഞ്ഞത്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ പ്രയോഗിച്ചാല്‍ ഉല്‍പാദനം സൂകരപ്രസവം പോലെ നടക്കും. ജനത്തിന് വേണ്ടുവോളം ഭക്ഷണം. പുറമേ ഇത്തരം വിളകള്‍ക്ക് കളകളുടെ ഉപദ്രവം ഏശുകയില്ല. മാത്രമല്ല, ചാഴികളെ നേരിടാനുള്ള സൂത്രങ്ങള്‍ വിത്തുകളില്‍ കുത്തിവച്ചതിനാല്‍ കീടനാശിനിപ്രയോഗവും വേണ്ടിവരില്ല.
കമ്പനിയുടെ അവകാശവാദങ്ങള്‍ അങ്ങനെ പോയി. സര്‍ക്കാരുകള്‍ പലതും ജിഎം വിത്തുകള്‍ തങ്ങളുടെ നാട്ടില്‍ ഉപയോഗിക്കാന്‍ ഉല്‍സുകരായി. ജിഎം വിളകള്‍ വന്നിട്ട് കാല്‍നൂറ്റാണ്ടായി. അത്തരം ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് ദോഷകരമാണ് എന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് ഗവേഷകര്‍ പറയുന്നു. പക്ഷേ, കുഴപ്പം വേറെയാണ്. വിളവര്‍ധന സംബന്ധിച്ച അവകാശവാദങ്ങളില്‍ കാര്യമായ വസ്തുതയില്ല. ചാഴികളും കീടങ്ങളും അടുക്കുകയില്ല എന്ന പ്രചാരണത്തിലുമില്ല വാസ്തവം.
ന്യൂയോര്‍ക്ക് ടൈംസ് ജിഎം വിത്ത് ഉപയോഗിക്കുന്ന അമേരിക്കയിലും അവയെ ഒഴിവാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ഉല്‍പാദനം സംബന്ധിച്ച താരതമ്യപഠനത്തിലാണ് ഈ  വിവരങ്ങള്‍ കണ്ടെത്തിയത്. ജിഎം വിത്തിന് വില കൂടും എന്നതിനപ്പുറം അതിനു വേറെ വിശേഷിച്ച് യോഗ്യതയൊന്നുമില്ല എന്നാണ് അവരുടെ കണ്ടെത്തല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day