|    Dec 7 Wed, 2016 4:01 pm
FLASH NEWS

ജാതീയമായ വേര്‍തിരിവിനെതിരേയുള്ള പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യം: എം മുകുന്ദന്‍

Published : 3rd November 2016 | Posted By: SMR

കാഞ്ഞങ്ങാട്: ജാതീയമായ വേര്‍തിരിവിനെതിരെയുള്ള പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍ പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഈയടുത്ത് കോഴിക്കോടിനടുത്തുള്ള ഒരു ക്ഷേത്രത്തിന് മുമ്പില്‍ സസ്യേതേര ഭക്ഷണം വയ്ക്കാന്‍ പാടില്ലെന്ന് ആരോ തീരുമാനിച്ചു. പറശിനികടവ് മുത്തപ്പനാണ് എന്റെ ദൈവം. ആ ദൈവത്തിന് ഇഷ്ടം കുറിച്ചിത്തലയും പയറുമാണ്. അപ്പോ ഹിന്ദു ദൈവങ്ങള്‍ക്ക് മീന്‍ കഴിക്കാം. ദൈവം നോണ്‍ വെജ് അല്ല. പക്ഷെ ആരോ അത് പാടില്ലെന്ന് പറഞ്ഞ് വിലക്കുകയാണ്. നമ്മള്‍ എന്തു കഴിക്കണം, എന്തു എഴുതണം എന്നതു ചിലര്‍ തീരുമാനിക്കുകയാണ്. സ്വപ്‌നങ്ങള്‍ കാണാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. നമ്മെ പണ്ട് പഠിപ്പിച്ചത് പരശുരാമന്‍ കേരളമുണ്ടാക്കി എന്നാണ്. എന്നാല്‍ ഞാന്‍ പറയുന്നു ജനങ്ങളുടെ പോരാട്ടങ്ങളിലൂടെ നാം ഉണ്ടാക്കിയത് ആണ് നമ്മുടെ കേരളം. നമ്മള്‍ തന്നെയാണ് നമ്മുടെ ഭാഗ്യവിധാതാക്കള്‍. കേരളപിറവിക്ക് ശേഷം സ്ത്രീകള്‍ക്കുള്ള വ്യത്യാസമെന്ത് എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്്. സഹനത്തില്‍ നിന്ന് സമരത്തിലേക്ക് സ്ത്രീകള്‍ വളര്‍ന്നു എന്നതാണ് ആ വ്യത്യാസം. പോരാട്ടങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായി എന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്്. എന്നാല്‍ പോരാട്ടങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്നാണ് ഇപ്പോള്‍ എനിക്ക് തോന്നുന്നത്് എന്റെ സ്വപ്‌നം വര്‍ഗീയതയെ ഇല്ലാക്കാതാക്ക ാന്‍ നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എഴുത്തുകാരന്റെ ഒപ്പം നിങ്ങള്‍ നില്‍ക്കും എന്നതാണ്. നമ്മളെ ആന്തരികമായി ശിഥിലമാക്കാനാണ് ചില വലതു പക്ഷ ശക്തികള്‍ ശ്രമിക്കുന്നത്. അത് ഭക്ഷണത്തിലൂടെയാണ്, മറ്റ് പലതിലൂടെയുമാണ്. അതിനെതിരെയുള്ള പേരാട്ടങ്ങളാണ് നമ്മള്‍ നടത്തേണ്ടത്. പി കെ ശ്രീമതിടീച്ചര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി അപ്പൂക്കുട്ടന്‍, കരിവെള്ളൂര്‍ മുരളി, കെ കെ ശൈലജ, സതീദേവി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day