|    Oct 23 Sun, 2016 11:26 pm
FLASH NEWS

ജാതിയില്ല വിളംബരം ശതാബ്ദി ; കലാ-സാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെ ജില്ലാതല ഉദ്ഘാടനം എട്ടിന്

Published : 1st October 2016 | Posted By: Abbasali tf

പാലക്കാട്: സാംസ്‌ക്കാരിക വകുപ്പ്, ജില്ല ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്,  ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്,  വിവിധ സന്നദ്ധ സംഘടനകള്‍ , വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരം ശതാബ്ദി ആഘോഷത്തിന്റെ പ്രചാരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ എട്ടിന് വിവിധ കല സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറും. താരേക്കാടുളള  ഇ പത്മനാഭന്‍ മന്ദിരം ഹാളില്‍ വൈകീട്ട് മൂന്നിന് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷനാവും. വിഷയം ആസ്പദമാക്കി എം.ബി രാജേഷ് എംപി, കരിവള്ളൂര്‍ മുരളി മുഖ്യപ്രഭാഷണം നടത്തും. ശേഷം എം.പി വിഷയവുമായി ബന്ധപ്പെട്ട് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.  കലാമണ്ഡലം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഓട്ടന്‍ തുളളലും, ചാക്യാര്‍ കൂത്തും അരങ്ങേറും. വിഷയത്തെ അധികരിച്ചുള്ള കവിതാ-ഗാനാലാപനവും നടക്കും.ഒറ്റപ്പാലം എന്‍എസ്എസ് കോളജ് റിട്ട.പ്രിന്‍സിപ്പല്‍ ഡോ.യു പ്രകാശ് രചിച്ച ഭൂപരിഷ്‌ക്കരണവും നോവലും, കവിതയിലെ കാലം എന്നീ പുസത്കങ്ങളുടെ പ്രകാശനവും പരിപാടിയോടനുബന്ധിച്ച് നടക്കും. ജില്ലയിലെ എം.പിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, സാംസ്‌കാരിക നേതാക്കള്‍  പങ്കെടുക്കും. പ്രചരണ പരിപാടിയുടെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഉപന്യാസ രചന, ചിത്രരചന മല്‍സരങ്ങളും സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ടുളള സംഘാടക സമിതി ആലോചന യോഗം സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്നു. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗവും കണ്‍വീനറുമായ പി കെ സുധാകരന്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റും വൈസ് ചെയര്‍മാനുമായ ടി.കെ നാരായണദാസ്, ജോയിന്റ് കണ്‍വീനര്‍മാരായ ജില്ല പബ്ലിക്ക് ലൈബ്രറി സെക്രട്ടറി ടി ആര്‍ അജയന്‍, പു.ക.സ സെക്രട്ടറി എ കെ ചന്ദ്രന്‍ കുട്ടി , ജില്ലാ ലൈബ്രറ കൗണ്‍സില്‍ സെക്രട്ടറിയും എക്‌സിക്യൂട്ടീവ് അംഗവുമായ എം. കാസിം തുടങ്ങിയവര്‍ പങ്കെടുത്തു. പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ പ്രിയ.കെ ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആര്‍ അജയ്‌ഘോഷ് തുടങ്ങിയവര്‍ക്കുപുറമെ പുറമെ പരിപാടിയില്‍ സഹകരിക്കുന്ന വിവിധ വകുപ്പ് പ്രതിനിധികള്‍ ഉള്‍പ്പെട്ട എക്‌സിക്യുട്ടീവ് അംഗങ്ങളും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day