|    Dec 5 Mon, 2016 3:52 am

ജലോല്‍സവത്തിനു മുന്നോടിയായുള്ള കായിക മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം

Published : 28th October 2016 | Posted By: SMR

കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവത്തിനു മുന്നോടിയായുള്ള കായികോല്‍സവത്തിന് ഇന്ന് തുടക്കം കുറിക്കും. വൈകീട്ട് നാലിന് ആശ്രാമം ഗ്രൗണ്ടില്‍ പോലിസ് ടീമും സംഘാടക സമിതി ടീമും തമ്മിലുള്ള ഫോട്‌ബോള്‍ മല്‍സരമാണ് ആദ്യ ഇനം. ജനപ്രതിനിധികളും കലക്ടറേറ്റ് ജീവനക്കാരും തമ്മിലാണ് രണ്ടാമത്തെ മല്‍സരം.നാളെ വൈകീട്ട് നാലിന് ആരംഭിക്കുന്ന വടംവലി മല്‍സരങ്ങളില്‍ കലക്ടറേറ്റ് ജീവനക്കാരുടെ ടീം പോലിസ് ടീമിനെയും സംഘാടകസമിതി ടീം ജനപ്രതിനിധികളുടെ ടീമിനെയും നേരിടും. ഡെപ്യൂട്ടി മേയറുടെ ടീമും ഡിടിപിസി ടീമും തമ്മിലുള്ള വനിതാ വിഭാഗം മല്‍സരവുമുണ്ടാകും. 30ന് വൈകീട്ട് നാലിനാണ് ഫുട്‌ബോള്‍ ഫൈനല്‍.കഴിഞ്ഞ ദിവസം തുടക്കം കുറിച്ച സാംസ്‌കാരികോല്‍സവത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസിക്കു സമീപമുള്ള വേദിയില്‍ ഇന്ന് വൈകീട്ട് ആറിന് കവിയരങ്ങ് നടക്കും. കുരീപ്പുഴ ശ്രീകുമാര്‍, പി രാമന്‍, പി പി രാമചന്ദ്രന്‍, കെ ആര്‍ ടോണി,  അന്‍വര്‍ അലി, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള,  ബാബു പാക്കനാര്‍,  ശശിധരന്‍ കുണ്ടറ പങ്കെടുക്കും.തുടര്‍ന്ന് വിഷ്ണു മധുവും കടവൂര്‍ കലാവേദി മ്യൂസിക് ആന്റ് ഡാന്‍സ് സ്‌കൂളും അവതിരിപ്പിക്കുന്ന നൃത്ത പരിപാടികളും ഉണ്ടാകും.നാളെ വൈകീട്ട് ആറിന് മത്തായി സുനിലും സംഘവും നാടന്‍ പാട്ട് അവതരിപ്പിക്കും. 30ന് വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനവും ആറിന് വി ഹര്‍ഷകുമാറിന്റെ കഥാപ്രസംഗവും നടക്കും.വള്ളംകളിയുടെ തലേദിവസമായ 31ന് വൈകീട്ട് നാലിന്  ആനന്ദവല്ലീശ്വരത്തുനിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ചിന്നക്കട, ലിങ്ക് റോഡ് വഴി ജലോല്‍സവ നഗരിയിലെത്തിച്ചേരും. തുടര്‍ന്ന് മുന്‍ എംഎല്‍എ സി.കെ. സദാശിവന്റെ നേതൃത്വത്തില്‍ സമൂഹ വഞ്ചിപ്പാട്ട്. ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവത്തോടനുബന്ധിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കുന്ന പ്രത്യേക കവര്‍  പ്രകാശനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day