|    Dec 11 Sun, 2016 9:36 am

ജലസമൃദ്ധി: സ്‌കൂളുകളില്‍ ജലക്ലബുകള്‍ ഒന്ന് മുതല്‍

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ സ്‌കൂളുകളില്‍ നവംബര്‍ ഒന്ന് മുതല്‍ ജലക്ലബുകള്‍ പ്രവര്‍ത്തനം ആരംഭിക്കും.  പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള 66 സ്‌കൂളുകളിലാണ് ജലക്ലബുകള്‍ തുടങ്ങുന്നത്.  ജലത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിലൂടെ ഭാവിയില്‍ ജലസ്രോതസ്സുകളുടെ പരിപാലനവും ജലസംരക്ഷണവും ഉറപ്പുവരുത്തുകയാണ് ക്ലബുകളുടെ ലക്ഷ്യം.  കാട്ടാക്കട നിയോജകമണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുമുള്ള ജലസമൃദ്ധി പദ്ധതി  നിര്‍വഹണത്തിന്റെ  ഭാഗമായി ജലസ്രോതസുകളുടെ വിവരശേഖരണം നടത്തുന്നവര്‍ക്കുള്ള മാസ്റ്റര്‍ ട്രെയിനിങ് നേമം ബ്ലോക്ക് ഓഫിസില്‍ നവംബര്‍ മൂന്നിന് ആരംഭിക്കും. പള്ളിച്ചല്‍, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, കാട്ടാക്കട, പള്ളിച്ചല്‍, വിളപ്പില്‍, മലയി ന്‍കീഴ് എന്നീ പഞ്ചായത്തുകളിലെ 15 മുതല്‍ 20 വരെ അംഗങ്ങള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് പ്രാരംഭഘട്ട പരിശീലനം നല്‍കുക.  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജലസമൃദ്ധി പദ്ധതിയുടെ അവലോകന യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍, ഐബി സതീഷ് എംഎല്‍എയുടെ പ്രതിനിധി, വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫിസര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക