|    Dec 8 Thu, 2016 11:28 am

ജലശുദ്ധീകരണശാലയില്‍ നിന്നുള്ള കുടിവെള്ള വിതരണം ഇന്നലെയും മുടങ്ങി

Published : 16th November 2016 | Posted By: SMR

ആലുവ: പെരിയാറില്‍ ഉപ്പിന്റെ അംശം കൂടിയതിനെ തുടര്‍ന്ന് ആലുവ ജലശുദ്ധീകരണശാലയില്‍ നിന്നുള്ള കുടിവെള്ള വിതരണം ഇന്നലെയും മുടങ്ങി. പുലര്‍ച്ചെ മൂന്ന്  മുതല്‍ രാവിലെ ആറരവരെയാണ് പമ്പിങ്ങും വിതരണവും മുടങ്ങിയത്. തിങ്കളാഴ്ച്ച മൂന്നര മണിക്കൂറോളം കുടിവെള്ള വിതരണം നിര്‍ത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ പെരിയാറിലെ വെള്ളത്തില്‍ ഉപ്പിന്റെ അംശം 300 പാര്‍ട്്‌സ് പെര്‍ മില്യന്‍ ആയപ്പോഴാണ് പമ്പിങ് നിര്‍ത്തിയത്. പിന്നീടിത് 900 വരെയായി. എന്നാല്‍ ആറരയോടെ ഇത് 200 ആയി കുറഞ്ഞപ്പോള്‍ വീണ്ടും പമ്പിങ് പുനരാരംഭിച്ചു.തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലര വരെയാണ് ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം അവതാളത്തിലായത്. സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് കരുമാല്ലൂര്‍ പുറപ്പിള്ളിക്കാവിലെ റെഗുലേറ്റര്‍ നിര്‍മാണം നിലച്ചതാണ് ഉപ്പ് വെള്ളം കയറാന്‍ കാരണം. കുടിവെള്ള വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് കൊച്ചി കോര്‍പറേഷന്‍, കളമശ്ശേരി, ഏലൂര്‍, തൃക്കാക്കര നഗരസഭകള്‍, മുളവുകാട്, കടമക്കുടി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിര്‍ത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day