|    Dec 4 Sun, 2016 3:46 pm

ജലനിധി ക്രമക്കേട്; ഒന്നാം പ്രതിയുമായി ജലനിധി ഓഫിസില്‍ തെളിവെടുപ്പ്

Published : 23rd November 2016 | Posted By: SMR

മലപ്പുറം: ജലനിധി ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടിയിലായ ഒന്നാം പ്രതി പ്രവീണ്‍ കുമാറിനെ തെളിവെടുപ്പിനായി മലപ്പുറം മൂന്നാം പടിയിലെ ജലനിധി ഓഫിസിലേക്ക് കൊണ്ടുവന്നു.  പ്രവീണിനെ തെളിവെടുപ്പിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ജലനിധി ഓഫിസിലെ ഫണ്ടില്‍ നിന്ന് ആറു കോടി രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയാണ് പ്രവീണ്‍. പ്രവീണ്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്‌ക്കുകളും പോലിസ് പരിശോധിച്ചു. ജലനിധി ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരനാണു നീലേശ്വരം സ്വദേശിയായ പ്രവീണ്‍കുമാര്‍.  ഭാര്യ ദീപയെയും മൂന്നാം പ്രതി നീലേശ്വരം സ്വദേശി മിഥുന്‍ കൃഷ്ണയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.എസ്പി ദെബേഷ്‌കുമാര്‍ ബെഹറയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡിവൈഎസ്പിയുടെ അന്വേഷണ സംഘത്തിലെ സിഐ പ്രേംജിത്തിന്റെ നേതൃത്വത്തില്‍ ഒന്നാം പ്രതിയെ നീലേശ്വരം റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നു പിടികൂടിയത്.ജലനിധി മലപ്പുറം റീജ്യനല്‍ പ്രൊജക്ട് ഡയറക്ടര്‍ കഴിഞ്ഞ മൂന്നിനു നല്‍കിയ പരാതിയിലാണു പോലിസ് അന്വേഷണം ആരംഭിച്ചത്. പ്രവീണിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ഭാര്യ ദീപയെ കാണുന്നതിന് മംഗലാപുരത്ത് നിന്ന് നീലേശ്വരത്തേക്ക് ട്രെയിനില്‍ വരുന്ന സമയത്താണ് പ്രവീണ്‍ പിടിയിലായത്. ജലനിധിയില്‍ നിന്ന് തട്ടിയെടുത്ത പണമുപയോഗിച്ച് എറണാകുളത്ത് രണ്ട് ഫഌറ്റ് വാങ്ങിയ തായും പെരിന്തല്‍മണ്ണയില്‍ സ്വന്തം പേരിലും ഭാര്യാ പിതാവിന്റെ പേരിലും രണ്ട് വീടും സ്ഥലവും,  പെരിന്തല്‍മണ്ണ പാതായ്ക്കരയില്‍ 40 സെന്റ് സ്ഥലവും വാങ്ങിയിട്ടുണ്ടെന്നും പ്രവീണ്‍ പോലിസിനോട് പറഞ്ഞു. കൂടാതെ ഈ പണം ഉപയോഗിച്ച്  ബിഎം ഡബ്ല്യു കാര്‍, ജീപ്പ്, ആള്‍ട്ടോ കാര്‍ എന്നിവയും വാങ്ങിയിട്ടുണ്ട്. മലപ്പുറം,കോഴിക്കോട്, പാലക്കാട്,തൃശൂര്‍ ജില്ലകളിലെ 41 പഞ്ചായത്തുകളിലെ 500 ഓളം പദ്ധതികള്‍ക്കുള്ള ജലനിധി സഹായം പഞ്ചായത്തുകളിലേക്കുള്ള അക്കൗണ്ടുകളിലേക്കു കൈമാറുന്നതിനിടെ കൃത്രിമ രേഖയുണ്ടാക്കി പ്രവീകുമാര്‍ സ്വകാര്യ അക്കൗണ്ടിലേക്കു വകമാറ്റുകയായിരുന്നു. തെളിവെടുപ്പിനായി കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്കും  പ്രവീണിനെ കൊണ്ടുപോവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day