|    Dec 2 Fri, 2016 11:29 pm
FLASH NEWS

ജലനിധി കിണര്‍; സമരം ശക്തമാക്കാന്‍ തീരുമാനം

Published : 22nd November 2016 | Posted By: SMR

വടകര: ലോകനാര്‍ക്കാവ് നീലംവള്ളിത്താഴ അനധികൃതമായി കുഴിക്കുന്ന ജലനിധി കിണറിനെതിരേയുള്ള സമരം ശക്തമാക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് കിണര്‍ പരിസരത്ത് നിന്ന് സമരത്തിന് നേതൃത്വം നല്‍കാന്‍ രൂപീകരിച്ച കര്‍മ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഡോ. രാജഗോപാല്‍, ഹരിദാസന്‍, രാമചന്ദ്രന്‍, നരേന്ദ്രന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിസരവാസികളായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്ത്രീകളടക്കം നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. കിണര്‍ കുഴിക്കുന്നതില്‍ നിന്നു ബന്ധപ്പെട്ടവര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും പഞ്ചായത്ത്, മുനിസിപാലിറ്റി, ജലനിധി-ഇറിഗേഷന്‍ ഓഫിസുകള്‍ക്ക് മുമ്പില്‍ സമരം നടത്തുമെന്നും കര്‍മസമിതി ഭരാവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരും അസിസ്റ്റന്റ് കലക്ടറുടെ നേതൃത്വത്തില്‍ തഹസില്‍ദാരടങ്ങിയ സംഘവും സ്ഥലം പരിശോധിച്ചിരുന്നു. വില്യാപ്പള്ളി പഞ്ചായത്ത് ജലനിധി പദ്ധതിയുടെ ഭാഗമായാണ് കിണര്‍ കുഴിക്കുന്നത്. എന്നാല്‍ ഈ കിണര്‍ നിലവില്‍ വരുന്നതോടെ പ്രദേശവാസികളുടെ കുടിവെള്ളം ഇല്ലാതാവുമെന്ന് കണ്ട് ഇതിനെതിരേ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. വടകര നഗര പരിധിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പഞ്ചായത്തിന് വേണ്ടി കിണര്‍ നിര്‍മിക്കുന്നത്. 90 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. എന്നാല്‍ ഈ പ്രദേശത്ത് കിണര്‍ കുഴിക്കുകയാണെങ്കില്‍ മറ്റുള്ള മുഴുവന്‍ കിണറുകളും വറ്റിവരളാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day