|    Dec 2 Fri, 2016 11:31 pm
FLASH NEWS

ജലക്രാന്തി അഭിയാന്‍: ജലഗ്രാമങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍

Published : 28th November 2016 | Posted By: SMR

പാലക്കാട്: ജില്ലയില്‍ ജല ദൗര്‍ലഭ്യം കൂടുതലുള്ള ചിറ്റൂര്‍ താലൂക്കിലെ വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളില്‍ ജല ലഭ്യത ഉറപ്പാക്കുന്നതിന് ജലഗ്രാമ യോജന നടപ്പാക്കും. ഓരോ ജലഗ്രാമത്തിനും പ്രത്യേക ജല സുരക്ഷാ പദ്ധതി തയ്യാറാക്കും. ജലസംരക്ഷണം ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ജലക്രാന്തി അഭിയാന്‍ പദ്ധതിയുടെ അവലോകനയോഗം ജില്ലാ കലക്റ്റര്‍ പി മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജലസ്രോതസ്സുകളുടെ നവീകരണം, നിര്‍മാണം, നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തല്‍ എന്നിവയാണ് ജല സുരക്ഷാ പ്രവൃത്തികള്‍. മോഡല്‍ കമാന്‍ഡ് ഏരിയ വഴി പദ്ധതി നടപ്പാക്കുന്നിടത്ത് ജലലഭ്യത കൂട്ടുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും നൂതന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. പുഴകളുടെ ഒഴുക്കിന്റെ ചിത്രങ്ങള്‍ യഥാസമയം തയ്യാറാക്കും. ജല സംരക്ഷണ ബോധവല്‍ക്കരണ പരിപാടികളും ജലക്രാന്തി അഭിയാന്‍ വഴി നടപ്പാക്കും. പദ്ധതിക്ക് വേണ്ടിവരുന്ന തുക വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികളില്‍ നിന്നും കണ്ടെത്തും. ദാരിദ്ര്യലഘൂകരണ വിഭാഗത്തിനാണ് പദ്ധതി നിര്‍വഹണത്തിന്റെ ചുമതല. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനായുള്ള ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതിയില്‍ (ദിശ) ജലക്രാന്തി അഭിയാന്‍ പദ്ധതിയുടെ നിര്‍വഹണവും വിലയിരുത്തും. ‘ഭൂഗര്‍ഭ’ ജലവകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥന്‍ പദ്ധതി പുരോഗതി വിവരങ്ങള്‍ അതത് എംപിക്ക് നല്‍കും. യോഗത്തി ല്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day