|    Dec 8 Thu, 2016 5:26 pm
FLASH NEWS

ജര്‍മനിക്കും മെക്‌സിക്കോയ്ക്കും തകര്‍പ്പന്‍ ജയം, ഫ്രാന്‍സിന് സമനില

Published : 16th November 2016 | Posted By: SMR

പോര്‍ട്ട് മോറസ്ബി: പപ്പുവ ന്യൂഗ്വിനിയയില്‍ നടക്കുന്ന അണ്ടര്‍ 20 വനിതാ ലോകകപ്പില്‍ കരുത്തരായ ജര്‍മനിയും മെക്‌സിക്കോയും വിജയം പിടിച്ചെടുത്തപ്പോള്‍ ഫ്രാന്‍സിനെ അമേരിക്ക സമനിലയില്‍ തളച്ചു. ജര്‍മനി 3-1 ന് വെനിസ്വേലയേയും മെക്‌സിക്കോ 2-0 ന് കൊറിയയേയുമാണ് തോല്‍പ്പിച്ചത്.

ചാംപ്യന്‍മാര്‍ ജയിച്ചു തുടങ്ങി
2014 ലെ ചാംപ്യന്‍മാരായ ജര്‍മനി വെനസ്വേലയെ തോല്‍പ്പിച്ചാണ്  2016 ലോകകപ്പിന്റെ ആദ്യ മല്‍സരം പൂര്‍ത്തിയാക്കിയത്. മല്‍സരം തുടങ്ങി രണ്ടാം മിനിറ്റില്‍ത്തന്നെ ജര്‍മനി കരുത്തുകാട്ടി.  മികച്ച മുന്നേറ്റത്തിലൂടെ ഗീര്‍ ജര്‍മനിക്കായി ആദ്യം വലകുലുക്കി. ജാന ഫെല്‍ഡ്കാംപ്‌സിന്റെ ക്രോസിനെ കൃത്യമായി ഗീര്‍ വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ വഴക്കത്തോടെ വെനസ്വേലന്‍ താരങ്ങള്‍ കൂടുതല്‍ ഉണര്‍ന്നു കളിച്ചു. മല്‍സരത്തിന്റെ 26ാം മിനിറ്റില്‍ സ്‌പെക്‌മെയര്‍ വെനസ്വേലയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചു. എന്നാല്‍ ഒന്നാം പകുതിക്ക് തൊട്ട്മുന്‍പ് ഗീര്‍ വീണ്ടും വലകുലുക്കി ജര്‍മനിയെ മുന്നിലെത്തിച്ചു. ഒന്നാം പകുതി പിരിയുമ്പോള്‍ 2-1 ന്റെ ലീഡോഡെയാണ് ജര്‍മനി കളം വിട്ടത്
രണ്ടാം പകുതിയില്‍ ജര്‍മന്‍ പ്രതിരോധ നിര കൂടുതല്‍ കരുത്തുകാട്ടിയപ്പോള്‍ വെനസ്വേലന്‍ താരങ്ങള്‍ ഗോളടിക്കാനാകാതെ വലഞ്ഞു. രണ്ടാം പകുതിയുടെ 51ാം മിനിറ്റില്‍ സ്‌കള്ളര്‍ ജര്‍മനിയ്ക്കായി വീണ്ടും വലകുലുക്കി ടീമിന്റെ ലീഡുയര്‍ത്തി. മല്‍സരം മുഴുവന്‍സമയം പൂര്‍ത്തിയാക്കിയപ്പോള്‍ 3-1 ന്റെ തകര്‍പ്പന്‍ ജയവും ജര്‍മനിക്കൊപ്പം നിന്നു.
കരുത്ത് കാട്ടി മെക്‌സിക്കോ
മെക്‌സിക്കോ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കൊറിയയെ മുക്കിയത്. ആദ്യ പകുതിയില്‍ മികച്ച പ്രകടനമാണ് കൊറിയ കാഴ്ചവെച്ചത്. ശക്തമായ പ്രതിരോധത്തിലൂന്നിയ കൊറിയന്‍ ഡിഫന്‍ന്റര്‍മാരെ ഭേദിക്കാന്‍ ആദ്യ പകുതിയില്‍ മെക്‌സിക്കോയ്ക്കായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍  കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുത്ത മെക്‌സിക്കോ കൊറിയയെതകര്‍ത്തു. 56ാം മിനിറ്റില്‍ ക്രൗത്തറും 89ാം മിനിറ്റില്‍ പാല്‍ക്കിയോസുമാണ് മെക്‌സിക്കോയ്ക്കായി വലകുലുക്കിയത്.
ഫ്രാന്‍സിനെ സമനിലയില്‍ തളച്ചു
കരുത്തരായ ഫ്രാന്‍സിന് അമേരിക്കക്കെതിരേ ഗോള്‍ രഹിത സമനില വഴങ്ങേണ്ടി വന്നു. കളിയുടെ മുഴുവന്‍ സമയങ്ങളിലും ശക്തമായി ചെറുത്തുനിന്ന അമേരിക്കന്‍ ഗോള്‍വലകുലുക്കാന്‍ ഒരു ഘട്ടത്തിലും ഫ്രാന്‍സിന് അവസരം ലഭിച്ചില്ല. മല്‍സരം മുഴുവന്‍ സമയം പൂര്‍ത്തിയായപ്പോഴും ഇരു ടീമുകള്‍ക്കും  ഗോള്‍വലകുലുക്കാനാകാതെ സമനില വഴങ്ങേണ്ടിവന്നു.
കഴിഞ്ഞ ദിവസം നടന്ന മറ്റു മല്‍സരങ്ങളില്‍ കരുത്തരായ ബ്രസീല്‍ ഗോള്‍മഴപെയ്യിച്ച് ജയിച്ചു. എതിരു പറയാനില്ലാത്ത ഒമ്പതുഗോളുകള്‍ക്കാണ് ബ്രസീല്‍ ആതിഥേയരായ പാപുവ ന്യൂഗ്വിനയയെ തകര്‍ത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day