|    Dec 10 Sat, 2016 6:12 pm

ജയില്‍ തകര്‍ത്ത് ഖലിസ്താന്‍ നേതാവടക്കം അഞ്ച് പേരെ കടത്തികൊണ്ട് പോയി

Published : 27th November 2016 | Posted By: mi.ptk

jail-generic

അമൃത്സര്‍:പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച പത്തംഗ സംഘം ഖലിസ്താന്‍ നേതാവടക്കം അഞ്ച് പേരെ കടത്തികൊണ്ട് പോയി. ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ് നേതാവ് ഹര്‍മീന്ദര്‍ സിങ് മിന്റു, ഗുര്‍പ്രീത് സിങ്്, വിക്കി ഗോന്ദ്ര, നിതിന്‍ ഡിയോള്‍,വിക്രംജീത് സിങ് വിക്കി  എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ പോലീസ് യൂണിഫോമിലെത്തിയ പത്തുപേരടങ്ങുന്ന സംഘം വെടിയുതിര്‍ത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച ശേഷം ജയില്‍ തകര്‍ത്ത് ഇവരെ മോചിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നിരവധി കേസുകളില്‍ പ്രതിയായ ഹര്‍മിന്ദര്‍ സിങ്ങിനെ 2014 ല്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്തവളത്തില്‍ നിന്നാണ് പഞ്ചാബ് പൊലീസ് പിടികൂടിയത്. പത്തോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 114 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക