|    Dec 7 Wed, 2016 4:03 pm
FLASH NEWS

ജയില്‍ ഉദ്യോഗസ്ഥയുടെ ക്വാട്ടേഴ്‌സില്‍ എന്‍ഐഎ പരിശോധന; മൊബൈല്‍ നഷ്ടമായെന്ന് മൊഴി

Published : 10th November 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയില്‍ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവായ കോഴിക്കോട് കായക്കൊടി സ്വദേശിക്ക് തീവ്രവാദബന്ധമുണ്ടെന്ന സംശയത്തെതുടര്‍ന്ന് കണ്ണൂര്‍ ജയില്‍ ക്വാട്ടേഴ്‌സിലും പരിസരത്തും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഐ) പരിശോധന നടത്തി. ഇയാളുടെ മൊബൈല്‍ ഫോണുമായി ബന്ധപ്പട്ടാണ് അന്വേഷണം.
ലാപ്‌ടോപ്പും മെമ്മറി കാര്‍ഡും കസ്റ്റഡിയിലെടുത്തു. ഈ സമയം ജയില്‍ ഉദ്യോഗസ്ഥ സ്ഥലത്തുണ്ടായിരുന്നില്ല. ജയില്‍ വകുപ്പിന്റെ പരിശീലനത്തിനായി വെല്ലൂരിലാണ്. ഇന്നലെ വൈകീട്ട് 4.30ന് തുടങ്ങിയ പരിശോധന രാത്രി ഏഴുമണി വരെ നീണ്ടു. എന്നാല്‍ തന്റെ ഫോണ്‍ നഷ്ടപ്പെട്ടതായി കുറ്റാരോപിതന്‍ മൊഴി നല്‍കി. ഇയാളോട് എന്‍ഐഎ ഡിവൈഎസ്പിക്കു മുമ്പാകെ ഹാജരാവാന്‍ നിര്‍ദേശിച്ചു. നേരത്തേ ഗള്‍ഫിലായിരുന്ന ഇയാള്‍ ഒന്നരമാസമായി ഭാര്യയോടൊപ്പം ജയില്‍ ക്വാട്ടേഴ്‌സിലാണ് താമസം. കണ്ണൂര്‍ ടൗണ്‍ പോലിസിന്റെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day