|    Dec 10 Sat, 2016 12:48 am
FLASH NEWS

ജയില്‍ ആക്രമണം: ഹര്‍മിന്ദര്‍ സിങ് മിന്റു പിടിയില്‍

Published : 29th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നാഭ ജയില്‍ ആക്രമിച്ച് ആയുധധാരികള്‍ രക്ഷപ്പെടുത്തിയ ഖലിസ്ഥാന്‍ നേതാവ് ഹര്‍മിന്ദര്‍ സിങ് മിന്റു പിടിയില്‍. ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇദ്ദേഹം പിടിയിലായത്. മിന്റുവിന്റെ മുടിയും താടിരോമങ്ങളും നീക്കം ചെയ്തിരുന്നു. ജയില്‍ ആക്രമണത്തില്‍ പങ്കെടുത്ത പര്‍വിന്ദര്‍ സിങ് പിന്ദയെ കഴിഞ്ഞ ദിവസം രാത്രി ഉത്തര്‍പ്രദേശില്‍ നിന്നു പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് രണ്ടു കാറുകളില്‍ പോലിസ് വേഷം ധരിച്ചെത്തിയ ആയുധധാരികള്‍ പാട്യാലയിലെ നാഭ ജയില്‍ ആക്രമിച്ച് മിന്റു അടക്കം അഞ്ചു തടവുകാരെ മോചിപ്പിച്ചത്. കുറ്റവാളികളായ വിക്കി ഗോണ്ടര്‍, ഗുര്‍പ്രീത് സെഖോണ്‍, നിത ഡിയോള്‍, വിക്രംജിത് എന്നിവരാണ് രക്ഷപ്പെട്ട മറ്റു തടവുകാര്‍.
10 തീവ്രവാദ കേസുകളിലെ പ്രതിയാണ് 49കാരനായ മിന്റു. തായ്‌ലന്‍ഡില്‍ നിന്നു നാടുകടത്തപ്പെട്ട മിന്റു, 2014ലാണ് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നു പോലിസ് സംശയിക്കുന്നു.
പങ്കെടുത്തത് എട്ടു പേരെന്ന് ആസൂത്രകന്‍
മുസഫര്‍നഗര്‍: നാഭ ജയില്‍ ആക്രമണത്തില്‍ എട്ടു പേര്‍ പങ്കെടുത്തതായും അതില്‍ അഞ്ചു പേര്‍ കര്‍ണൂല്‍, പാനിപ്പത്ത് സംഭവങ്ങളില്‍ ഒളിവില്‍ പോയവരാണെന്നും പോലിസ് പിടിയിലായ ആക്രമണത്തിന്റെ ആസൂത്രകന്‍ പര്‍വിന്ദര്‍ സിങ് പിന്ദ പറഞ്ഞതായി പോലിസ്.
ജയില്‍ ആക്രമണത്തിലൂടെ ഖലിസ്ഥാന്‍ സംഘടനാ നേതാവ് ഹര്‍മീന്ദര്‍ സിങ് മിന്റുവിനെയടക്കം അഞ്ചു തടവുകാരെ മോചിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് പര്‍വിന്ദറിനെ ശാംലി ജില്ലയില്‍ നിന്നു പോലിസ് പിടികൂടിയത്.
പോലിസ് ചോദ്യം ചെയ്യലില്‍ ജയില്‍ ആക്രമണത്തെക്കുറിച്ച് പര്‍വിന്ദര്‍ വിശദീകരിച്ചു. സംഘത്തിലെ മറ്റുള്ളവരുമായി വാട്ട്‌സ്ആപ്പിലൂടെയാണ് ബന്ധപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞതായി പോലിസ് സൂപ്രണ്ട് അജയ് ശര്‍മ പറഞ്ഞു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ലഹരിമരുന്നു കടത്തുമായും പഞ്ചാബ് പോലിസ് ഇന്‍സ്‌പെക്ടര്‍ ഗുരുദേവിന്റെ കൊലയുമായും ചില കളവുകേസിലും താന്‍ ബന്ധപ്പെട്ടതായും പര്‍വിന്ദര്‍ സമ്മതിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ പക്കല്‍ നിന്ന് ആയുധങ്ങളും മറ്റും പോലിസ് പിടിച്ചെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day