|    Dec 8 Thu, 2016 1:23 pm
FLASH NEWS

ജയന്തനെയും ബന്ധുവിനെയും സസ്‌പെന്‍ഡ് ചെയ്തു

Published : 4th November 2016 | Posted By: Navas Ali kn

p-n-jayanthan

തൃശൂര്‍: വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ സിപിഎം അംഗവും നഗരസഭാ കൗണ്‍സിലറുമായ പി എന്‍ ജയന്തനെയും പാര്‍ട്ടി അംഗവും ജയന്തന്റെ ബന്ധുവുമായ പി സി ബിനീഷിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ് ജയന്തന്‍. ഈ രണ്ടു ചുമതലകളില്‍ നിന്നും ഒഴിവാക്കും. പാര്‍ട്ടി അംഗത്വത്തില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യും. പുറത്താക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി നടത്തുന്ന അന്വേഷണത്തിനു ശേഷമായിരിക്കും.
ജയന്തന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യം പാര്‍ട്ടി പിന്നീട് തീരുമാനിക്കും. ജയന്തന്‍ മാനഭംഗക്കേസില്‍ പ്രതിയാണോ അല്ലേ എന്ന കാര്യവും പാര്‍ട്ടി ചര്‍ച്ച ചെയ്തില്ല. പോലിസ് മാത്രമല്ല, പാര്‍ട്ടിയും ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day