|    Dec 8 Thu, 2016 7:47 pm

ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രാജിവച്ചു

Published : 24th November 2016 | Posted By: SMR

ജമ്മു: ജമ്മുകശ്മീരില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ഉപദേഷ്ടാവ് അമിതാഭ് മട്ടു രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. ക്യാബിനറ്റ് മന്ത്രിയുടെ പദവിയോടെ ഈ വര്‍ഷം ഏപ്രിലിലാണ് മട്ടുവിനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചത്. ജമ്മു സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയാണദ്ദേഹം. ഏതാനും നാളുകള്‍ക്കകം മട്ടു ആസ്‌ത്രേലിയയിലേക്ക് പോവുമെന്ന് അദ്ദേഹവുമായി അടുപ്പുമുള്ള വൃത്തങ്ങള്‍ അറിയിച്ചു. മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെയും ഉപദേഷ്ടാവായിരുന്നു മട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day