|    Dec 9 Fri, 2016 5:05 pm
FLASH NEWS

ജമാല്‍ കൊച്ചങ്ങാടിയുടെ പുസ്തകം പ്രകാശനം ചെയ്തു

Published : 6th November 2016 | Posted By: mi.ptk

img-20161106-wa0011

ഷാര്‍ജ:  ജമാല്‍ കൊച്ചങ്ങാടിയുടെ മുസ്ലിം സാമൂഹിക ജീവിതം മലയാളം നോവലില്‍ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം  ഷാര്‍ജ 32 മത് രാജ്യാന്തര പുസ്തക മേളയില്‍ നടന്നു. തേജസ് സ്റ്റാളില്‍ നടന്ന ചടങ്ങില്‍ മീഡിയ വണ്‍ മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് എം.സി.എ. നാസ്സര്‍ ബഷീര്‍ തിക്കോടിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. മുസ്ലിം വിഭാഗത്തെ പ്രാകൃതവല്‍ക്കരിക്കുകയും ദൂരവല്‍ക്കരിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തിലാണ് വൈക്കം മുഹമ്മദ് ബഷീര്‍ പോലെയുള്ള സാഹിത്യകാരന്‍മാര്‍ മുസ്ലിം സ്ത്രീ കഥാപാത്രങ്ങളെ ശക്തമായി അവതരിപ്പിക്കുകയും സാഹിത്യ മേഖലയെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു പാട് അന്യേഷണാത്മകമായ പ്രമേയങ്ങളാണ് ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. താന്‍ തുടങ്ങി വെച്ച ഈ അന്യേഷണം വരും തലമുറ ഏറ്റ് പിടിക്കും എന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം അര്‍പ്പിച്ചു.  ഡോ. കെ.വി. തോമസ്, ഇസ്മയില്‍ മേലടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ഇ.പി. നാസ്സര്‍, നിയാസ് ആക്കോട്, ഫൈസല്‍  എടവനക്കാട്, നസീര്‍ പൊന്നാനി, മജീദ് വടക്കേകാട് എന്നിവരും സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 107 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day