|    Dec 8 Thu, 2016 3:17 pm
FLASH NEWS

ജപ്പാന്‍ കമ്പനിയുടെ സൗജന്യ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കും: മന്ത്രി

Published : 24th October 2016 | Posted By: SMR

മലപ്പുറം: ജപ്പാനില്‍ നിന്നുള്ള കമ്പനിയുടെ സൗജന്യ മാലിന്യ സംസ്‌കരണ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി കെ—ടി—ജലീല്‍ പറഞ്ഞു. ചേലേമ്പ്ര പഞ്ചായത്തിന്റെ ഗ്രാമം ആരാമം പദ്ധതിയുടെ ഭാഗമായി സംഭരിച്ച മാലിന്യങ്ങള്‍ ലോറിയില്‍ കയറ്റി സംസ്‌കരണ പ്ലാന്റിലേക്ക് മാറ്റുന്നതിന്റെ ഫഌഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.മലിന്യ നിര്‍മാര്‍ജന പദ്ധതികളുമായി സ്വദേശത്തുനിന്നും വിദേശത്തു—നിന്നും നിരവധി പേര്‍ ഗവണ്‍മന്റിനെ സമീപിക്കുന്നുണ്ട്.—ഇതില്‍ ഏറ്റവും സ്വീകാര്യമായത് ജപ്പാനിലെ കമ്പനിയുടെതാണ്.അവര്‍ സൗജന്യമായി പ്ലാന്റ് സ്ഥാപിക്കുകയും അഞ്ച് പൈസ ചെലവില്ലാതെ മാലിന്യം സംസ്‌ക്കരിക്കകയും ചെയ്യും. ഒരു ദിവസം അഞ്ച് ടണ്‍ മാലിന്യം സംസ്‌കരിക്കും. കൊച്ചിയില്‍ ഇവര്‍ക്കാവശ്യമായ 25 സ്ഥലം കണ്ടെത്തിയിട്ടുണ്ട്.—രണ്ട് വര്‍ഷത്തിനകം പ്ലാന്റ് പ്രവര്‍ത്തന സജ്ജമാവും.പദ്ധതി വിജയകരമായാല്‍ സംസ്ഥാനത്തുടെ നീളം വ്യാപിപ്പിക്കും.—അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനം മാലിന്യ രഹിതമായി പ്രഖ്യാപിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായ വരള്‍ച്ചയെയാണ് കേരളം കാത്തിരിക്കുന്നത്.40 ശതമാനം മഴയുടെ കുറവാണ് ഈ വര്‍ഷം കേരളത്തില്‍ അനുഭവപ്പെട്ടത്.ഇതിനെ മറിക്കടക്കാന്‍ കിണര്‍ റീചാര്‍ജ്ജ് ചെയ്യുന്ന പദ്ധതിക്ക് തുടക്കം കറിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു കഴിഞ്ഞു.—എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഒരു പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ അഞ്ചിന് എടപ്പാളില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. നാലേ കാല്‍ ലക്ഷം കിണറുകളാണ് സംസ്ഥാനത്ത് പദ്ധതി വഴി റീചാര്‍ജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. മാലിന്യത്തിന്റെ സംസ്‌കരണം ശരിയായ വിധത്തില്‍ നടത്താന്‍ കഴിയാത്തതാണ് കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണമെന്നും മന്ത്രി അഭിപ്രായപെട്ടു.—സംസ്ഥാനത്ത് മാത്യകാപരമായ പ്രവര്‍ത്തനത്തിനാണ് ചേലേമ്പ്ര പഞ്ചായത്ത് നടത്തിയത്. ഇടിമുഴിക്കില്‍ നടന്ന പരിപാടിയില്‍ പി,ഹമീദ് എംഎല്‍എ. അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day