|    Dec 4 Sun, 2016 5:20 am
FLASH NEWS

ജപ്പാനിലെ നഗരമധ്യത്തില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു

Published : 9th November 2016 | Posted By: SMR

ടോക്കിയോ: ജപ്പാനിലെ തിരക്കേറിയ നഗരമധ്യത്തില്‍ പൊടുന്നനെ വലിയ ഗര്‍ത്തം രൂപപ്പെട്ടത് ജനത്തെ പരിഭ്രാന്തരാക്കി. ഫുക്കോക്കയിലെ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ അഞ്ചുവരി പാതയാണ് നെടുകെ പിളര്‍ന്നത്. 20 മീറ്റര്‍ നീളമുള്ള ഗര്‍ത്തം വികസിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍.
ഗര്‍ത്തം വലുതാവുന്നത് സമീപത്തെ കെട്ടിടങ്ങളുടെ അടിത്തറയ്ക്ക് ഇളക്കം തട്ടിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. റോഡിന് സമീപത്തെ രണ്ട് കുഴികളാണ് ഒന്നായി ചേര്‍ന്ന് ടാര്‍ റോഡ് പിളര്‍ന്നു മാറിക്കൊണ്ടിരിക്കുന്നത്. റോഡ് തകരുകയാണെന്നോര്‍ത്ത് ആളുകള്‍ ഓടി മാറി. ട്രാഫിക് സിഗ്‌നലുകള്‍ കുഴിയിലേക്ക് വീണതും പരിഭ്രാന്തി പരത്തി.
രണ്ട് കുഴികളാണ് ആദ്യം തന്റെ ശ്രദ്ധയില്‍പെട്ടതെന്ന് ഒരു വഴിയാത്രക്കാരന്‍ പറഞ്ഞു. ക്രമേണ അത് വികസിച്ചുവരികയും തന്റെ തൊട്ടടുത്തുണ്ടായിരുന്ന ട്രാഫിക് സിഗ്‌നല്‍ ബോര്‍ഡ് കുഴിയിലേക്ക് മറിഞ്ഞതോടെ താന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥലത്ത് പോലിസ് സേനയെത്തുകയും കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. സബ്‌വേ നിര്‍മാണത്തെ തുടര്‍ന്നാവും ഗര്‍ത്തം രൂപപ്പെട്ടതെന്ന അനുമാനത്തിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day