|    Dec 4 Sun, 2016 11:54 pm
FLASH NEWS

ജന്‍ധന്‍ ബാങ്ക് അക്കൗണ്ട്: ഇന്ന് കലക്ടറേറ്റില്‍ ക്യാംപ്

Published : 26th November 2016 | Posted By: SMR

കണ്ണൂര്‍: സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ ഇന്നു രാവിലെ 10 മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ക്യാംപ് സംഘടിപ്പിക്കുന്നു. 500, 1000 രൂപ നോട്ട് പിന്‍വലിച്ച സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കുള്ള വേതനം അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. വിലാസം, തിരച്ചറിയല്‍ രേഖകള്‍ ( ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്), രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ടെത്തി അക്കൗണ്ട് ആരംഭിക്കാം. വിവിധ ബാങ്കുകളുടെ കൗണ്ടറുകള്‍ ക്യാംപിലുണ്ടാവും. ചൊവ്വാഴ്ച മുതല്‍ എല്ലാ നഗരസഭകളിലും താലൂക്ക് ഓഫിസുകളിലും ബാങ്കുകളുടെ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day