|    Dec 3 Sat, 2016 12:15 pm
FLASH NEWS

ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകളുടെ ആഡംബര വിവാഹം: സേവന ദാതാക്കളുടെ ഓഫിസുകളില്‍ പരിശോധന

Published : 22nd November 2016 | Posted By: SMR

ബംഗളൂരു: കര്‍ണാടക മുന്‍ ബിജെപി മന്ത്രിയും ഖനി രാജാവുമായ ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകളുടെ ആഡംബര വിവാഹ ചടങ്ങിന് വേദികളും മറ്റു സൗകര്യങ്ങളും ഒരുക്കിയ സേവന ദാതാക്കളുടെ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി.
ചടങ്ങിനുവേണ്ടി പ്രത്യേക കൂടാരങ്ങളും വിലയേറിയ ഭക്ഷണ പാത്രങ്ങളും ബഹുവിധ അടുക്കളയും കരിമരുന്നു പ്രയോഗവുമൊക്കെ സജ്ജീകരിച്ച സേവന ദാതാക്കളുടെ ഇവന്റ് മാനേജ്‌മെന്റ് ഓഫിസുകളിലാണ് ആദായനികുതി വകുപ്പ് പരിശോധിച്ചത്. ബംഗളൂരുവില്‍ എഴിടത്തും ഹൈദരാബാദില്‍ മൂന്നിടത്തും നടത്തിയ പരിശോധനയില്‍ സ്ഥാപനങ്ങളും അക്കൗണ്ട് പുസ്തകങ്ങളും മറ്റു രേഖകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷം ഇവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബംഗഌരുവിലെ പാലസ് ഗ്രൗണ്ടില്‍ അഞ്ചുദിവസമാണ് ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയും പ്രമുഖ വ്യവസായിയുടെ മകന്‍ രാജീവ് റെഡ്ഡിയും തമ്മിലുള്ള വിവാഹ മാമാങ്കം നടന്നത്. വിവാഹത്തിനു വേണ്ടി ഹംപിയിലെ വിജയ വിത്താല ക്ഷേത്രം, പുരാതന വിജയനഗര സാമ്രാജ്യത്തിന്റെ മണ്ഡപം, തിരുമല തിരുപ്പതിക്ഷേത്രം, വധൂവരന്‍മാരുടെ വീടുകള്‍ എന്നിവയുടെ മാതൃകകള്‍ നിര്‍മിച്ചിരുന്നു. സാധാരണക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ പണത്തിനു വേണ്ടി രാജ്യവ്യാപകമായി ബാങ്കുകളിലും എടിഎമ്മുകളിലും ക്യൂ നില്‍ക്കുമ്പോള്‍ 500 കോടി ചെലവഴിച്ചു ബിജെപിയുടെ മുന്‍ മന്ത്രി നടത്തിയ ആര്‍ഭാട വിവാഹം ഏറെ വിവാദമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day