|    Dec 6 Tue, 2016 8:29 am
FLASH NEWS

ജനസമ്പര്‍ക്ക പരിപാടി: 363 പരാതികള്‍ക്ക് പരിഹാര നടപടിയായി

Published : 25th November 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലാ കളക്ടര്‍ ഡോ.ബി എസ് തിരുമേനിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ 363 പരാതികള്‍ക്ക് പരിഹാരമായി.  84 വകുപ്പുകളുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച 808 പരാതികളിലാണ് ഇത്രയും പേര്‍ക്ക് പരിഹാര നടപടിയായത്.  അവശേഷിക്കുന്ന 445 പരാതികള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. ജനസമ്പര്‍ക്ക വേദിയില്‍ നേരിട്ട് ലഭിച്ച നൂറിലധികം പരാതികളില്‍ സമയബന്ധിതമായി പരിഹാര നടപടിസ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  ജനസമ്പര്‍ക്ക പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ.ബി എസ് തിരുമേനി, എ.ഡി.എം. കെ എം രാജു, സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ ജയപ്രകാശ്, കെ ചാമിക്കുട്ടി, ഹുസൂര്‍ ശിരസ്തദാര്‍ പോള്‍ അലക്‌സാണ്ടര്‍, തഹസില്‍ദാര്‍മാരായ ഇ പി മേഴ്‌സി, എം ജെ സണ്ണി, ശങ്കരന്‍ നമ്പൂതിരി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day