|    Oct 23 Sun, 2016 7:04 am
FLASH NEWS

ജനവിരുദ്ധ മുന്നണികള്‍ക്കെതിരേ എസ്.ഡി.പി.ഐ എസ്.പി സഖ്യം; മൂന്നാംഘട്ട പട്ടിക പ്രഖ്യാപിച്ചു, പി.സി ജോര്‍ജിന് പിന്തുണ

Published : 15th April 2016 | Posted By: G.A.G

കോഴിക്കോട് : അഴിമതികളിലും കോര്‍പ്പറേറ്റ് പ്രീണനത്തിലും പരസ്പരം സഹകരിക്കുന്ന ഭരണപ്രതിപക്ഷ മുന്നണികള്‍ക്കും വര്‍ഗീയത വളര്‍ത്തി നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി മുന്നണിക്കും ബദലായി ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയും സമാജ്‌വാദി പാര്‍ട്ടിയും (എസ്.ഡി.പി.ഐഎസ്.പി സഖ്യം) തീരുമാനിച്ചു. എസ്.ഡി.പി.ഐഎസ്.പി സഖ്യം എന്ന പേരിലാണ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക. 140ല്‍ പരമാവധി മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് സഖ്യ തീരുമാനം.
കോട്ടയം പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പി.സി.ജോര്‍ജ്ജിനെ പിന്തുണക്കാനും സഖ്യം തീരുമാനിച്ചു. സമാജ്‌വാദി സംസ്ഥാന പ്രസിഡന്റ് എന്‍.ഒ.കുട്ടപ്പന്‍ കുന്നത്തുനാട് മണ്ഡലത്തിലും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഉമ്മര്‍ ചേലക്കോട് ഏറനാട് മണ്ഡലത്തിലും എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ ജലീല്‍ നീലാമ്പ്ര മലപ്പുറത്തും ജനവിധി തേടും. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് എസ്.പിയുടെയും എസ്.ഡി.പി.ഐയുടെയും ദേശീയ നേതാക്കള്‍ കേരളത്തിലെത്തും.
ബി.ജെ.പി മുന്നോട്ടുവെക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ ദേശീയ തലത്തില്‍ തന്നെ ശക്തമായ പ്രതിരോധം ഉയര്‍ത്തുന്ന സമാജ്‌വാദി പാര്‍ട്ടിയും പാര്‍ശ്വവല്‍കൃത ജനതയുടെ രാഷ്ട്രീയ അധികാരം ഉറപ്പുവരുത്തുന്നതിന് ക്രിയാത്മകമായി ഇടപെട്ടുകൊണ്ടിരിക്കുന്ന എസ്.ഡി.പി.ഐയും തമ്മില്‍ സഖ്യത്തിലേര്‍പ്പെടുന്നത് അടിസ്ഥാന ജനവിഭാഗത്തിന്റെ വിമോചന ശ്രമങ്ങള്‍ക്ക് കരുത്തുപകരുമെന്ന്് സഖ്യം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരിനെതിരേ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇടപെട്ട അഴിമതി പുറത്തുവന്നപ്പോഴും അതിനോട് സി.പി.എം നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണി സ്വീകരിച്ച സമീപനം സംശയാസ്പദമായിരുന്നുവെന്ന്് ്‌നേതാക്കള്‍ ആരോപിച്ചു.
വിലക്കയറ്റവും തൊഴിലില്ലായ്മയും കേരളീയ ജീവിതത്തെ സാരമായി ബാധിച്ചപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി ഇടപെടാനോ സര്‍ക്കാരില്‍ പ്രശ്‌നപരിഹാരത്തിന് സമ്മര്‍ദ്ദം ചെലുത്താനോ പ്രതിപക്ഷത്തിന് സാധിച്ചില്ല.
തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന ആകര്‍ഷകവും മനോഹരവുമായ മുദ്രാവാക്യങ്ങള്‍ക്കപ്പുറം ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കാന്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല പലപ്പോഴും കോര്‍പ്പറേറ്റ് പക്ഷത്ത് നിലയുറപ്പിക്കുന്നതിനാണ് ഇരുമുന്നണികളും പ്രഥമ പരിഗണന നല്‍കിയിട്ടുള്ളത്. ഈ ജനവിരുദ്ധ മുന്നണികള്‍ക്കെതിരേയുള്ള ജനപക്ഷ ബദലാണ് എസ്.ഡി.പി.ഐഎസ്.പി സഖ്യം. മുന്നണികളുടെ ജനവിരുദ്ധതയിലും പരസ്പര സഹകരണത്തിലും നിരാശരായ സാധാരണക്കാരുടെ പ്രതീക്ഷയും ആവേശവുമായി എസ്.ഡി.പി.ഐഎസ്.പി സഖ്യം മാറുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. കെ.എം. അഷ്‌റഫ് (സംസ്ഥാന പ്രസിഡന്റ്, എസ്.ഡി.പി.ഐ) ജോ ആന്റണി (ദേശീയ സെക്രട്ടറി, കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് മെമ്പര്‍, എസ്.പി) എന്‍.ഒ. കുട്ടപ്പന്‍ (സംസ്ഥാന പ്രസിഡന്റ്, എസ്.പി) എം.കെ. മനോജ്കുമാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്.ഡി.പി.ഐ) പി. അബ്ദുല്‍ ഹമീദ് (സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്.ഡി.പി.ഐ) പി. സുകേഷന്‍ നായര്‍ (സംസ്ഥാന വൈസ് പ്രസിഡന്റ്, എസ്.പി) പങ്കെടുത്തു.

എസ്.ഡി.പി.ഐ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക

തിരുവനന്തപുരം       

1.        അരുവിക്കര                      എം.എ. ജലീല്‍
2.        വര്‍ക്കല                            കുന്നില്‍ ഷാജഹാന്‍
കൊല്ലം   

3        കുണ്ടറ                            ഷറാഫത്ത് മല്ലം
4.        ഇരവിപുരം                        അബ്ദുറസാഖ് അയത്തില്‍
പത്തനംതിട്ട              

5        റാന്നി                            ഡോ. ഫൗസീന തക്ബീര്‍
6.        കോന്നി                             മുഹമ്മദ് റാഷിദ്
7        അടൂര്‍                            ജ്യോതിഷ് പെരുമ്പുളിക്കല്‍
കോട്ടയം                

8.        ഏറ്റുമാനൂര്‍                        നാസര്‍ കുമ്മനം
9.        കാഞ്ഞിരപ്പള്ളി                പി.ഐ. മുഹമ്മദ് സിയാദ്
ഇടുക്കി                    

10.         ഉടുമ്പന്‍ചോല                    ഷാനവാസ് ബക്കര്‍
എറണാകുളം              

11        മൂവ്വാറ്റുപുഴ                        പി.പി. മൊയ്തീന്‍കുഞ്ഞ്
തൃശൂര്‍        

12.        കുന്നംകുളം                    ദിലീഫ് അബ്ദുല്‍ഖാദര്‍
13.        കൈപ്പമംഗലം            എം.കെ. മുഹമ്മദ് റഫീഖ്
14.        കൊടുങ്ങല്ലൂര്‍                    മനാഫ് കരൂപ്പടന്ന
പാലക്കാട്     

15.        മണ്ണാര്‍ക്കാട്                    യൂസുഫ് അലനെല്ലൂര്‍
16.        ഷൊര്‍ണൂര്‍                        എം. സൈതലവി
മലപ്പുറം      

17        മലപ്പുറം                            ജലീല്‍ നീലാമ്പ്ര
18.        തിരൂരങ്ങാടി                    അഡ്വ. കെ.സി. നസീര്‍
19.        താനൂര്‍                            കെ.കെ. അബ്ദുല്‍ മജീദ് ഖാസിമി
20.        തിരൂര്‍                            ഇബ്രാഹീം പുത്തുതോട്ടില്‍
21.        കോട്ടക്കല്‍                      കെ.പി.ഒ. റഹ്മത്തുല്ല
22.        തവനൂര്‍                           പി.കെ. ജലീല്‍
23.        പൊന്നാനി                      ഫത്താഹ് പൊന്നാനി
കോഴിക്കോട്     

24.        കൊയിലാണ്ടി                    ഇസ്മായീല്‍ കമ്മന
25.        കോഴിക്കോട് നോര്‍ത്ത്        വാഹിദ് ചെറുവറ്റ
26.        തിരുവമ്പാടി                    ടി.പി. മുഹമ്മദ്
വയനാട്         

27.        കല്‍പ്പറ്റ                            അഡ്വ. കെ.എ. അയ്യൂബ്
കണ്ണൂര്‍   

28        തലശ്ശേരി                        എ.സി. ജലാലുദ്ദീന്‍
കാസര്‍ഗോഡ്           

29.        ഉദുമ                                മുഹമ്മദ് പാക്യാല

20 നിയോജക മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക

1. ആറന്‍മുള                         ശ്രീകാന്ത് എം. വള്ളക്കോട്
2.    വൈക്കം                          സത്യന്‍ അഞ്ചലശ്ശേരി
3.    കോട്ടയം                          റോയി ചെമ്മനം
4.    എറണാകുളം                      രൂബേഷ് ജിമ്മി മഠത്തിപ്പറമ്പില്‍
5.  അങ്കമാലി                         ഷാജന്‍ തട്ടില്‍
6.    കുന്നത്തുനാട്                 എന്‍.ഒ. കുട്ടപ്പന്‍
7.    തൃശൂര്‍                              പി. ഉണ്ണിക്കൃഷ്ണന്‍
8.    കുറ്റിയാടി                            സാബു കക്കട്ടില്‍
9.    സുല്‍ത്താന്‍ബത്തേരി          കെ.കെ. വാസു
10. ഏറനാട്                          അഡ്വ. ഉമ്മര്‍ ചേലക്കോട്

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 871 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day