|    Dec 9 Fri, 2016 6:59 pm
FLASH NEWS

ജനവാസ കേന്ദ്രത്തിലെ പാക് അക്രമം മനപ്പൂര്‍വം: ബിഎസ്എഫ്

Published : 3rd November 2016 | Posted By: SMR

ജമ്മു: പാക് സൈന്യം മനപ്പൂര്‍വമാണ് ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങള്‍ക്കു നേരെ വെടിവയ്പു നടത്തുന്നതെന്ന് അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്). പാക് സൈന്യത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടക്കുന്നതെന്നും ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡി കെ ഉപാധ്യായ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളില്‍ ബോധപൂര്‍വമാണ് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നത് പാക് സൈനികകേന്ദ്രങ്ങള്‍ക്കു നേരെ മാത്രമാണ്. 14 പാക് കാവല്‍പുരകളാണ് ഇന്ത്യന്‍ സൈന്യം കഴിഞ്ഞദിവസം നടത്തിയ തിരിച്ചടിയില്‍ തകര്‍ന്നത്. പാകിസ്താന്‍ ഭാഗത്ത് സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ കാവല്‍പുരകള്‍ക്കു സമീപം താമസിക്കുന്നവരായതുകൊണ്ടാ
ണ്-അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ തകര്‍ന്ന പാക് കാവല്‍പുരകളുടെ ചിത്രങ്ങളും ഇന്‍സ്‌പെക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
കഴിഞ്ഞദിവസം പാക് വെടിവയ്പില്‍ നാലു സ്ത്രീകളും രണ്ടു കുട്ടികളുമുള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. 22 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അതിനിടെ അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.
പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day