|    Dec 5 Mon, 2016 8:05 pm
FLASH NEWS

ജനറല്‍ ആശുപത്രിയിലെ ഫിസിയോ തെറാപ്പി യൂനിറ്റില്‍ രോഗികളെ പരിചരിക്കാന്‍ ഒരാള്‍

Published : 7th November 2016 | Posted By: SMR

കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ ഫിസിയോ തെറാപ്പി യൂനിറ്റില്‍ രോഗികളെ പരിചരിക്കാന്‍ ഉള്ളത് ഒരു തെറാപ്പിസ്റ്റ്. നേരത്തേ മൂന്ന് പേര്‍ ഉണ്ടായിരുന്നുവെങ്കിലും ഒരാളെ സ്ഥലം മാറ്റുകയും മറ്റൊരാള്‍ ജോലിയില്‍ നിന്ന് സ്വയം പിരിഞ്ഞു പോവുകയുമായിരുന്നു.
ഇതില്‍ ഒരാള്‍ വനിത തെറാപ്പിസ്റ്റായിരുന്നു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ യൂനിറ്റില്‍ നിത്യേന സ്ത്രീകളും കുട്ടികളുമടക്കം 35 ലധികം രോഗികള്‍ എത്തുന്നുണ്ട്.
ഡോക്ടര്‍ പരിശോധിച്ച ശേഷമാണ് ചികില്‍സ നിര്‍ദേശിക്കുന്നത്.
രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്നു വരേയാണ് പ്രവര്‍ത്തന സമയം. എന്നാല്‍ ഇപ്പോള്‍ ഒരു തെറാപ്പിസ്റ്റുള്ളതിനാല്‍ ഇവിടെ എത്തുന്ന രോഗികളെ പരിചരിക്കാന്‍ പ്രയാസപ്പെടുകയാണ്. ഉച്ചയ്ക്ക് ശേഷം അഡ്മിറ്റ് ചെയ്ത രോഗികളെയും ശുശ്രൂക്കേണ്ടി വരുന്നു. ഏറ്റവും കൂടുതല്‍ സ്ത്രീകളാണ് ഇവിടെ എത്തുന്നത്.
ലേഡി തെറാപ്പിസ്റ്റ് ഇല്ലാത്തതിനാല്‍ പലരും ഇവിടെ എത്താന്‍ മടി കാണിക്കുന്നു. മികച്ച ഉപകരണങ്ങളുള്ള  യൂനിറ്റാണ് ഇത്.
സ്വകാര്യ തെറാപ്പി ചികില്‍സാലയത്തില്‍ ചികില്‍സിക്കാ ന്‍ വലിയ തുക നല്‍കണം. എന്നാല്‍ ഇവിടെ സൗജന്യമാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ യൂനിറ്റില്‍ വനിതയടക്കമുള്ള തെറാപ്പിസ്റ്റുകളെ നിയമിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
എന്നാല്‍ ചിലര്‍ സ്വകാര്യ തെറാപ്പി യൂനിറ്റുകളെ സഹായിക്കാന്‍ വേണ്ടിയാണ് തെറാപ്പിറ്റുകളെ നിയമിക്കാത്തതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day