|    Dec 6 Tue, 2016 9:26 pm
FLASH NEWS

ജനമൈത്രി പോലിസിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം നടത്തി

Published : 1st December 2016 | Posted By: SMR

മുണ്ടക്കയം: പൊതുവായ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ ജനമൈത്രി പോലിസിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം നടത്തി. മാലിന്യ പ്രശ്‌നം, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗങ്ങളുടെ നിയന്ത്രണം, സാമൂഹിക വിരുദ്ധ ശല്യം, ജലാശയങ്ങള്‍ സംരക്ഷിക്കല്‍, പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുക തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടന്നത്. കോരുത്തോട് മുണ്ടക്കയം പാറത്തോട്, കൂട്ടിക്കല്‍ പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിധികള്‍, വ്യാപാരികള്‍, സാമൂഹിക, സാംസ്‌കാരിക സംഘടനാ നേതാക്കള്‍ പങ്കെടുത്തു. മാലിന്യ പ്രശ്‌നങ്ങള്‍ പരിഹാരം കാണുന്നതിനായി പഞ്ചായത്തുകള്‍ പരസ്പരം കൈകോര്‍ത്ത് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനമായി. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്ന രണ്ടു നിര്‍ധന കുടുംബത്തിന് കൈത്താങ്ങാവാനുള്ള തുക സമാഹരണത്തിനും ജനമൈത്രി പോലിസിന്റെ നേതൃത്വത്തില്‍ തുടക്കമായി. വൃക്കരോഗിയായ മുണ്ടക്കയം സ്വദേശി ലൈല ഇബ്രാഹിം,നട്ടെല്ലിന് ക്ഷതമേറ്റ് ചികില്‍സയില്‍ കഴിയുന്ന മടുക്ക സ്വദേശി രതീഷ് എന്നിവര്‍ക്കായാണ് സഹായ നിധി രൂപീകരിച്ചത്.കാഞ്ഞിരപ്പള്ളി സി ഐ ഷാജു ജോസഫ് അധ്യക്ഷത വഹിച്ചു. എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എസ് രാജു, ബിന്ദു രവീന്ദ്രന്‍, പി കെ സുധീര്‍, ജോളി ഡൊമിനിക്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി കെ കുഞ്ഞുബാവ, ആര്‍ സി നായര്‍, നസീമാ ഹാരിസ്, ബി ജയചന്ദ്രന്‍, കെ സി സുരേഷ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day