|    Dec 4 Sun, 2016 3:44 pm

ജനപ്രതിനിധികളുടെ പരാതി; മലപ്പുറം കലക്ടറെ മാറ്റി

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: ജനപ്രതിനിധികളെ അവഗണിച്ചെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലാകലക്ടര്‍ എ ഷൈനമോളെ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഷൈനമോളെ ജല അതോറിറ്റി ഡയറക്ടറായി പുനര്‍നിയമിച്ച മന്ത്രിസഭ മലപ്പുറം ജില്ലാകലക്ടറായി അമിത് മീണയെ നിയമിച്ചു.
സര്‍ക്കാര്‍ പരിപാടികളില്‍ എംഎല്‍എമാരെ സഹകരിപ്പിക്കുന്നില്ല. പൊതുമരാമത്ത് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഹാജരായില്ല തുടങ്ങിയ പരാതികളാണ് ഷൈനമോളുടെ സ്ഥാനചലനത്തിനു പിന്നില്‍. താനൂര്‍ എംഎല്‍എ അബ്ദുറഹ്മാന്‍ കലക്ടര്‍ക്കെതിരേ മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതിയും നല്‍കിയിരുന്നു.
തുറമുഖ വകുപ്പ് ഡയറക്ടറായി പട്ടീല്‍ അജിത് ഭഗവത് റാവുവിനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍വേ ആന്റ് ലാന്റ് റിക്കാര്‍ഡ്‌സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഇ ദേവദാസിനെ മാറ്റി പകരം ഗോപാലകൃഷ്ണനെ നിയമിച്ചു.
കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയായി ഹരിത വി കുമാറിനെയും കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിയായി ജോഷി മൃണ്‍മയി ശശാങ്കിനെയും തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറിയായി നരസിംഹു ഗാരി ടി എല്‍ റെഡ്ഡിയെയും നിയമിച്ചു. തിരുവനന്തപുരം ജില്ലാ ഗവ. പ്ലീഡറായി ആര്‍ ടി ദേവകുമാറിനും മന്ത്രിസഭ നിയമനം നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day