|    Dec 8 Thu, 2016 3:42 am
FLASH NEWS

ജനത്തെ വലച്ച് നോട്ട് പരിഷ്‌കാരം: എസ്ഡിപിഐ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും

Published : 15th November 2016 | Posted By: SMR

പത്തനംതിട്ട: ആവശ്യമായ മുന്‍കരുതല്‍ കൂടാതെ ജനജീവിതം ദുസ്സഹമാകുന്ന നോട്ട് പരിഷ്‌ക്കാരം നടത്തിയ പ്രധാനമന്ത്രിയുടെ നടപടിക്കെതിരേ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എസ് സജീവ് പഴകുളം അറിയിച്ചു. നാടിന്റെ സ്പന്ദനവും ജനങ്ങളുടെ നൊമ്പരവും അറിയാത്ത ഒരു ഭരണാധികാരിള്‍ക്കേ ഇത്തരം വികല നടപടികള്‍ക്ക് നേതൃത്വം കൊടുക്കാനാവൂ. കളളപ്പണക്കാര്‍ക്കും കളളനോട്ടിനുമെതിരേ എല്ലാ രാജ്യങ്ങളും നടപടി സ്വീകരിക്കാറുണ്ട്. എന്നാല്‍ സാധാരണക്കാരന് ദോഷമാവുന്ന ഇത്തരം പരിഷ്‌ക്കാരങ്ങളല്ല അവരാരും സ്വീകരിക്കാറ്. നിത്യോപയോഗ ചെലവിന് പോലും പണമില്ലാതെ, തോട്ടം മേഖലയുള്‍പ്പടെ ജില്ലയിലെ വിവിധ മേഖലയിലുളള തൊഴിലാളികള്‍ കഷ്ടപ്പെടുകയാണ്. ബാങ്കിടപാടുകളുമായി തീരെ ബന്ധമില്ലാത്തവരാണ് ഭൂരിഭാഗം കൂലിപ്പണിക്കാരും കര്‍ഷകത്തൊഴിലാളികളും. ഇവരൊക്കെയും വരും ദിനങ്ങളെക്കുറിച്ച് ആശങ്കയിലാണ്. നാട്ടിലെ വ്യവസായ മേഖല പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ നടപടി സംശയത്തോടെയാണ് ജനങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന യഥാര്‍ഥപ്രശ്‌നങ്ങള്‍ കാണാതെ പുകമറ സൃഷ്ടിച്ച് രക്ഷപ്പെടുകയാണ് മോഡി ചെയ്യുന്നത്. പ്രതിഷേധ ദിനമാചരിക്കുന്നതിന്റെ ഭാമായി ജില്ലയിലെ എല്ലാ ബ്രാഞ്ചുകളിലും പ്രതിഷേധ പരിപാടികളും പ്രകടനങ്ങളും നടത്തുമെന്നും സജീവ് പഴകുളം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day