|    Dec 7 Wed, 2016 1:25 am
FLASH NEWS

ജനതാ പരിവാര്‍ സഖ്യം: മുലായം സിങ് ചര്‍ച്ച നടത്തി

Published : 10th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാ പരിവാര്‍ സംഘടനകളുടെ സഖ്യം യാഥാര്‍ഥ്യമാക്കുന്നതു സംബന്ധിച്ച് സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് മുലായംസിങ് യാദവ് ആര്‍എല്‍ഡി നേതാവ് അജിത്‌സിങുമായും ജെഡിയു നേതാവ് ശരദ് യാദവുമായി ചര്‍ച്ച നടത്തി. വെവ്വേറെയായാണ് മുലായം ഇവരെ കണ്ടത്. മുലായമിന്റെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവും സന്നിഹിതനായിരുന്നുവെന്ന് എസ്പി വൃത്തങ്ങള്‍ പറഞ്ഞു. ആര്‍എല്‍ഡിക്കും ജെഡിയുവിനും മുലായം എത്ര സീറ്റ് നല്‍കുമെന്നതിനെ ആശ്രയിച്ചായിരിക്കും ജനതാ പരിവാര്‍ പാര്‍ട്ടികളുടെ സഖ്യം യാഥാര്‍ഥ്യമാവുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day