|    Dec 4 Sun, 2016 11:47 pm
FLASH NEWS

ജനങ്ങള്‍ മോഡിയുടെ നെഞ്ചത്ത് ചാപ്പ കുത്തുമെന്ന് വിഎസ്

Published : 18th November 2016 | Posted By: G.A.G

vs

തിരുവനന്തപുരം: നോട്ടു പ്രതിന്ധിയെത്തുടര്‍ന്ന് ക്യൂനിന്ന് വലഞ്ഞ ജനങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മോഡിയുടെ നെഞ്ചത്ത് ചാപ്പകുത്തുമെന്ന് ഭരണപരിഷ്‌കാരക്കമ്മീഷന്‍ അധ്യക്ഷന്‍ വി എസ അച്യുതാനന്ദന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരം റിസര്‍വ് ബാങ്കിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരത്തില്‍ പ്രസംഗിക്കുകയായിരുന്നു വി എസ്.

ജനങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാതെ മോഡി പാര്‍ലമെന്റില്‍ ഒളിച്ചുകളിക്കുകയാണ്. രാജ്യഭരണം മോഡി ഹാസ്യപരിപാടിയാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. സഹകരണമേഖലയെ തകര്‍ക്കുന്ന ഭ്രാന്തന്‍ തീരുമാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 186 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day