|    Dec 4 Sun, 2016 1:12 am
FLASH NEWS

ജനങ്ങള്‍ക്ക് നേരെയുള്ള മിന്നലാക്രമണം: കോടിയേരി

Published : 14th November 2016 | Posted By: SMR

കോഴിക്കോട്: യാതൊരു തയ്യാറെടുപ്പും നടത്താതെ ജനങ്ങള്‍ക്കാവശ്യമുള്ള മുന്നറിയിപ്പ് കൊടുക്കാതെ എടുത്ത നടപടി നരേന്ദ്രമോദി ജനങ്ങള്‍ക്കു നേരെ നടത്തിയ മിന്നലാക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആറുമാസമായി ബിജെപിയുടെ അക്കൗണ്ടിലേക്കു വന്ന പണവും ഇടപാടുകളും ജുഡീഷ്യല്‍ അന്വേഷണത്തിനു വിധേയമാക്കണം. രാജ്യസ്‌നേഹത്തിനേക്കാള്‍ ഉപരി ജനങ്ങളോടാണു സര്‍ക്കാര്‍ പ്രതിബദ്ധതകാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 100ഓളം വരുന്ന സഹകരണ സ്ഥാപനങ്ങള്‍ ബിജെപി ഭരിക്കുന്നുണ്ട്. കാസര്‍ക്കോട് ജില്ലാ ബാങ്ക് ബിജെപി-ലീഗ്- കോണ്‍ഗ്രസ് സംഖ്യമാണു ഭരിക്കുന്നത്. ഇവിടെയെല്ലാം കള്ളപ്പണമാണോയെന്ന് ബിജെപി വ്യക്തമാക്കണമെന്നു കോടിയേരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day