|    Dec 6 Tue, 2016 8:28 am
FLASH NEWS

ജനകീയ കൂട്ടായ്മയില്‍ തൊണ്ടര്‍നാട് 100 തടയണകള്‍

Published : 19th November 2016 | Posted By: SMR

മാനന്തവാടി: കടുത്ത വേനലില്‍ കുടിവെള്ളം കരുതിവെക്കാനായി ജനകീയ കൂട്ടായ്മയില്‍ തടയണകള്‍ നിര്‍മിച്ച് തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്ത് മാതൃകയാകുന്നു. ഭരണ സമിതിയുടെ കീഴില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, വ്യപാര സംഘടനകളും, കുടുംബശ്രീകളും, സ്വാശ്രയ സംഘങ്ങളും ഒത്തൊരുമിച്ച് നിന്നാണ് തടയണകള്‍ നിര്‍മിക്കാന്‍ ഇറങ്ങിയത്. യുവാക്കളും കുട്ടികളുമുള്‍പ്പെടെ ജനങ്ങളുടെ പങ്കാളിത്തം വര്‍ധിച്ചതോടെയാണ് പദ്ധതി എളുപ്പത്തില്‍ ലക്ഷ്യം കണ്ടത്.  നൂറ് തടയണകള്‍ തീര്‍ക്കാനായിരുന്നു ലക്ഷ്യം. രണ്ട് ദിവസം കൊണ്ട് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞുവെന്നതാണ് കൂട്ടായ്മയുടെ വിജയം സൂചിപ്പിക്കുന്നത്. നിരവില്‍പ്പുഴ, അയ്യങ്കാവ്, മട്ടിലയം, കോറേം, പാലേരി, കരിമ്പില്‍, ചീപ്പാട്, വഞ്ഞോട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നത്. മക്കിയാട് നിലവിലെ തടയണയിലെ ചെളി കോരി മാറ്റി വെള്ളം സംഭരിക്കാനുതകുന്ന തരത്തില്‍ സൗകര്യമൊരുക്കി. തടയണ നിര്‍മാണങ്ങളുടെ ഉദ്ഘാടനം നിരവില്‍പ്പുഴയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്‍ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു അധ്യക്ഷത വഹിച്ചു. വി സി സലീം, സിന്ധു ഹരികുമാര്‍, കെ ടി കുഞ്ഞികൃഷ്ണന്‍, പി എ മൊയ്തുട്ടി, വേണു മുള്ളോട്ട് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day