|    Oct 25 Tue, 2016 9:21 pm

ജനം ടിവിയില്‍ റെയ്ഡ്; കെണ്ടത്തിയത് വന്‍ ക്രമക്കേടുകള്‍

Published : 7th October 2016 | Posted By: SMR

തിരുവനന്തപുരം: ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള മലയാളം ചാനലായ ജനം ടിവിയില്‍ ലേബര്‍ കമ്മീഷന്‍ റെയ്ഡ്. തൊഴില്‍ചൂഷണം നടക്കുന്നുണ്ടെന്ന പരാതിയിലാണ് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഏഴംഗസംഘം റെയ്ഡ് നടത്തിയത്. ജനം ടിവിയുടെ തിരുവനന്തപുരത്തുള്ള കോര്‍പറേറ്റ് ഓഫിസില്‍ കഴിഞ്ഞ ദിവസം രാവിലെ നടന്ന റെയ്ഡില്‍ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്.
ഷോപ്പ് ആന്റ് കൊമേഴ്‌സ്യല്‍ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിക്ക് ഉണ്ടായിരിക്കേണ്ട യാതൊരു രേഖകളുമില്ലാതെയാണ് ജനം ടിവിയുടെ പ്രവര്‍ത്തനമെന്ന് പരിശോധനയില്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ലേബര്‍ കമ്മീഷണര്‍ ജനം ടിവി എംഡിക്ക് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം രാവിലെ 10 മുതല്‍ ആരംഭിച്ച പരിശോധന രണ്ടുവരെ നീണ്ടു. മാനേജ്‌മെന്റ്, ജീവനക്കാരെ ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്നില്ലെന്നും തൊഴില്‍വകുപ്പിന്റെ ചട്ടമനുസരിച്ച് 240 രൂപയാണ് മിനിമം ദിവസവേതനമെന്നും എന്നാല്‍ അതുപോലും ലഭിക്കാത്ത ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നും കണ്ടെത്തി. പ്രൊവിഡന്റ് ഫണ്ടും ഇന്‍ഷുറന്‍സും ജീവനക്കാര്‍ക്ക് നല്‍കുന്നില്ലെന്നും പ്രൊവിഡന്റ് ഫണ്ടിന്റെ പേരില്‍ ജീവനക്കാരില്‍നിന്ന് തുക പിടിക്കുന്നുണ്ടെങ്കിലും പിഎഫ് അടയ്ക്കുന്നില്ലെന്നും വ്യക്തമായി.
ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിന്റെ നഗ്നമായ ലംഘനമാണ് ജനം ടിവിയില്‍ നടക്കുന്നതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ജീവനക്കാരുടെ പിഎഫ് അടയ്ക്കുന്നത് സംബന്ധിച്ച യാതൊരു രേഖകളും സ്ഥാപനത്തിലില്ല. പേ റോളിലും കൃത്രിമത്വം കണ്ടെത്തി. പേ റോളില്‍ ഇല്ലാത്ത നിരവധി ജോലിക്കാര്‍ ജനം ടിവിയിലുണ്ട്. ശമ്പളം രേഖപ്പെടുത്താതെ കബളിപ്പിക്കാനാണ് ഈ ക്രമക്കേടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഓവര്‍ടൈം ജോലി ചെയ്യുന്നതിന് ജീവനക്കാര്‍ക്ക് പണം നല്‍കുന്നില്ലെന്നും ദേശീയ അവധി അടക്കമുള്ള ദിവസങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും പരിശോധനയില്‍ ബോധ്യപ്പെട്ടു.
ഏഴില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനത്തില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നല്‍കണമെന്ന വ്യവസ്ഥയും സ്ഥാപനം ലംഘിച്ചിരിക്കുന്നു.
ചാനലിന്റെ തലപ്പത്ത് ആര്‍എസ്എസ് പിടിമുറുക്കിയതോടെയാണ് ജനം ടിവിയില്‍ ആഭ്യന്തരകലഹം മൂര്‍ച്ഛിച്ചതെന്നാണ് വിവരം. ചാനലിനെ ആര്‍എസ്എസ് പാളയത്തില്‍ കെട്ടിയിടാനുള്ള നീക്കത്തിനെതിരേ നിക്ഷേപകരും രംഗത്തെത്തിയിട്ടുണ്ട്. പ്രഫഷനലിസം വിട്ടുള്ള ഒരു തീരുമാനവും പാടില്ലെന്നും അങ്ങനെയെങ്കില്‍ കടുത്ത തീരുമാനമെടുക്കേണ്ടിവരുമെന്നുമാണ് അവരുടെ പക്ഷം. കോഴിക്കോട് ദേശീയസമ്മേളനം നടന്നതിനിടെ ദേശീയ നേതാ—ക്കളിലേക്കടക്കം ഈ വിഷയത്തില്‍ പരാതി പോയിട്ടുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day