|    Dec 7 Wed, 2016 7:57 pm
FLASH NEWS

ജക്കാര്‍ത്ത ഗവര്‍ണര്‍ക്കെതിരേ മതനിന്ദ കേസ്

Published : 17th November 2016 | Posted By: SMR

ജക്കാര്‍ത്ത: ഖുര്‍ആനെ അധിക്ഷേപിച്ച ഇന്തോനീസ്യന്‍ ഗവര്‍ണര്‍ക്കെതിരേ പോലിസ് മതനിന്ദ കുറ്റം ചുമത്തി കേസെടുത്തു. ജക്കാര്‍ത്ത ഗവര്‍ണര്‍ ബസുകി ജഹജ പുര്‍ണാമയ്‌ക്കെതിരേയാണ് പോലിസിന്റെ ദേശീയ കുറ്റാന്വേഷണവിഭാഗം കേസെടുത്തത്. ഗവര്‍ണര്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബസുകി ഖുര്‍ആനെ അധിക്ഷേപിച്ച് സംസാരിച്ചുവെന്നാണ് പരാതി. ബസുകിയുടെ രാജി ആവശ്യപ്പെട്ടും വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഈ മാസം ആദ്യത്തില്‍ ആയിരങ്ങള്‍ ജക്കാര്‍ത്തയില്‍ തെരുവിലിറങ്ങിയിരുന്നു.
ഇന്തോനീസ്യയിലെ ന്യുനപക്ഷ ചൈനീസ് വംശജനായ ബസുകി ക്രിസ്തുമത വിശ്വാസിയാണ്. അരനൂറ്റാണ്ടിനിടെ ഗവര്‍ണര്‍ പദവിയിലെത്തിയ ആദ്യ മുസ്‌ലിമേതര വ്യക്തികൂടിയാണ് അഹോക് എന്ന പേരില്‍ അറിയപ്പെടുന്ന ബസുകി. ഇന്തോനീസ്യയിലെ 25 കോടിയോളം വരുന്ന ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ചൈനീസ് വംശജര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day