|    Dec 9 Fri, 2016 5:06 pm
FLASH NEWS

ചോര്‍ന്നൊലിക്കുന്ന വാടകവീട്ടില്‍ ഒരു കുടുംബം

Published : 15th November 2016 | Posted By: SMR

ചിറ്റാര്‍: സ്വന്തമായി ഒരു കൂരവയ്ക്കാന്‍ ഒരു തുണ്ടു ഭൂമിക്കായി കയറിയിറങ്ങാന്‍ ഇനി ഇടമില്ല. ചോര്‍ന്നൊലിക്കുന്ന വാടക വീട്ടില്‍ മഴ പെയ്യുമ്പോള്‍ ഇവര്‍ക്ക് ഉറക്കമില്ല. സ്‌കൂളില്‍ പഠിക്കുന്ന രണ്ട് കൊച്ചുകുട്ടികളുമായാണ് ഇവര്‍ കൂരയില്‍ കഴിയുന്നത്. പടയനിപ്പാറ കളീയ്ക്കല്‍ രാജീവ്-പ്രസീത ദമ്പതികളാണ് വീടുവയ്ക്കാന്‍ ഭൂമിക്കായുള്ള അപേക്ഷയുമായി ഓഫിസുകളുടെ പടികള്‍ കയറിയിറങ്ങുന്നത്. പത്തു വര്‍ഷമായി പടയനിപ്പാറയില്‍ വിവിധയിടങ്ങളില്‍ വാടകയ്ക്ക് താസിക്കുകയാണ് ഈ കുടുംബം. കിളിമാനൂര്‍ വെള്ളല്ലൂരിലുള്ള രാജീവും ഭാര്യ പ്രസീതയും വിവാഹശേഷം പടയനിപ്പാറയില്‍ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ്. ഭൂരഹിത ഭവന പദ്ധതിപ്രകാരം ഭൂമി വാങ്ങുന്നതിന് റാന്നി പട്ടികജാതി വികസന ഓഫിസില്‍ ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്‍പ്രകാരം ആഗസ്ത് 17ന് റാന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഭൂമി വാങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷകരെ നറുക്കെടുപ്പിലൂടെ ഇവരെ             തിരഞ്ഞെടുത്തിരുന്നതായും പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day