|    Dec 10 Sat, 2016 6:11 pm

ചോക്കാട് ഗ്രാമപ്പഞ്ചായത്ത്; പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 9ന്

Published : 28th October 2016 | Posted By: SMR

കാളികാവ്: ചോക്കാട് ഗ്രാമപ്പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 9ന് നടക്കും. രാവിലെ പതിനൊന്നിന് പ്രസിഡന്റിനെയും ഉച്ചയ്ക്ക് രണ്ടിന് വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. കോണ്‍ഗ്രസ്സിലെ എട്ട് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിനെ മുസ്‌ലിം ലീഗിലെ ആറ് അംഗങ്ങള്‍കൂടി പിന്തുണച്ചതോടെ സിപിഎമ്മിലെ പ്രസിഡന്റായ ഷാഹിന ഗഫൂര്‍ ആറിനെതിരേ 12 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. ഒക്ടോബര്‍ 18നായിരുന്നു പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയം പാസായത്. വൈസ് പ്രസിഡന്റായ കോണ്‍ഗ്രസ് അംഗം ആനിക്കോട്ടില്‍ ഉണ്ണികൃഷണന്‍ രാജിവച്ച ഒഴിവിലേക്കാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് അംഗം ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനെതിരേ സിപിഎം അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, യുഡിഎഫ് ബന്ധം പുനസ്ഥാപിച്ചതോടെ ലീഗിന് വൈസ് പ്രസിഡന്റാവാന്‍ അവസരം ഒരുക്കുന്നതിനുവേണ്ടിയാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിസന്റ് കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ ഉണ്ണികൃഷ്ണന്‍ രാജിവച്ചത്. സിപിഎം മുന്‍ പഞ്ചായത്ത് പ്രസിസന്റ് ഷാഹിന ഗഫൂറിനെയും കെ എസ് അന്‍വറിനെയും തന്നെ മല്‍സരിപ്പിച്ചേക്കും. പാര്‍ട്ടി ഔദ്യോഗികമായി തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണ് വിവരം. അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അംഗം അന്നമ്മാ മാത്യൂ ആയിരിക്കും പ്രസിഡന്റാവുക. വൈസ് പ്രസിഡന്റായി മുസ്്‌ലിംലീഗിലെ ചുണ്ടിയംമൂച്ചി ഹമീദലിയെയാവുംം തിരഞ്ഞെടുക്കുക. നവംബര്‍ ഒന്നിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കും തിരഞ്ഞെടുപ്പ് നടക്കും. മുന്നണി സംവിധാനത്തിന്റെ ഭാഗമായി ലീഗ് അംഗം നസീമ തറമ്മല്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജി വച്ചിരുന്നു. പാത്താം വാര്‍ഡ് മെംബര്‍ കോണ്‍ഗ്രസ് അംഗം ജിഷ ചെട്ടിയാറമ്മല്‍ ആയിരിക്കും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക