|    Dec 7 Wed, 2016 11:48 pm
FLASH NEWS

ചോക്കാട് ഗ്രാമപ്പഞ്ചായത്ത് ഭരണമാറ്റം ഉറപ്പായി; പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

Published : 9th November 2016 | Posted By: SMR

കാളികാവ്: ചേക്കാട് ഗ്രാമപ്പഞ്ചായത്തില്‍ സിപിഎമ്മും ലീഗും ചേര്‍ന്ന് നടത്തിയിരുന്ന ഭരണത്തിന് ഇന്നത്തോടെ വിരാമമാകും. സിപിഎമ്മും ലീഗും ചേര്‍ന്ന പ്രസിഡന്റും കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റും ചേര്‍ന്ന വിചിത്ര ഭരണത്തിനും ഇന്നത്തോടെ അന്ത്യം കുറിക്കും. പ്രസിഡന്റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ  ഗ്രാമപ്പഞ്ചായത്തില്‍ പ്രസിഡന്റ് വൈസ്പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണു  ഒമ്പതിന് ഇന്ന് നടക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അംഗം മരുതങ്കാട് വാര്‍ഡില്‍നിന്നുള്ള അന്നമ്മാ മാത്യൂവിനെയായിരിക്കും മല്‍സരിപ്പിക്കുക. വൈസ് പ്രസിഡന്റായി ലീഗിലെ ചുണ്ടിയം മൂച്ചി ഹമീദലിയെ മല്‍സരിപ്പിക്കുവാന്‍ ലീഗ് പഞ്ചായത്ത് പ്രവര്‍ത്തക സമിതി തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന യുഡിഎഫ് പഞ്ചായത്ത്  കമ്മറ്റി സ്ഥാനാര്‍ഥികളെ ഔദേ്യാഗികമായി പ്രഖ്യാപിച്ചു. ബുധനാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ സിപിഎം മുന്‍ പഞ്ചായത്ത് പ്രസിസന്റ് ഷാഹിന ഗഫൂറിനെ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിപ്പിക്കുവാനാണ് തീരുമാനം. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി വെളളപൊയില്‍ വാര്‍ഡ് അംഗം വാളാഞ്ചിറ ബഷീറിനെയുമാണ് തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗികമായി പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി കമ്മിറ്റി കൂടി തീരുമാനിച്ചതും പരാജയപ്പെടുമെന്ന് ഉറപ്പുണ്ടെങ്കിലും മാളിയേക്കല്‍ വിഭാഗത്തിന് പരിഗണന നല്‍കുകയും ചെയ്തതിലൂടെ വലിയൊരു തെറ്റ് തിരുത്തല്‍ നടന്നതായിട്ടാണ് വിലയിരുത്തുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പിന്നീട്  ലീഗുമായി ചേര്‍ന്ന് ഭരിക്കാന്‍ തീരുമാനിച്ചപ്പോഴും സിപിഎം നേതൃത്വം മാളിയേക്കല്‍ പ്രദേശത്തെ മൂന്ന് വാര്‍ഡുകളേയും അവഗണിച്ചിരുന്നു.  പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവഗണിച്ചു എന്നാരോപിച്ച് സിപിഎമ്മിലെ മൂന്ന് അംഗങ്ങള്‍ വിട്ട് നിന്നതോടെയാണ് കോണ്‍ഗ്രസ് അംഗം വിജയിച്ചത്. 2016 ജനുവരി ഒന്നിനായിരുന്നു സംഭവം. തുടര്‍ന്ന് സിപി എം പ്രവര്‍ത്തകര്‍  പഞ്ചായത്ത് ഓഫിസില്‍ വച്ച് പരസ്പരം ഏറ്റ് മുട്ടിയിരുന്നു. പിന്നീട് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിലൂടെയാണ് വിഭാഗീയത അവസാനിപ്പിക്കാന്‍ സാധിച്ചത്. രാവിലെ പതിനൊന്നിന് പ്രസിഡന്റിനേയും ഉച്ചക്ക് രണ്ട് മണിക്ക് വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കും. കോണ്‍ഗ്രസിലെ എട്ട് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിനെ മുസ് ലിം ലീഗിലെ ആറ് അംഗങ്ങള്‍ കൂടിപിന്തുണച്ചതോടെ സിപിഎമ്മിലെ  പ്രസിഡന്റായ ഷാഹിന ഗഫൂര്‍ ആറിനെതിരെ പന്ത്രണ്ട് വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. ഒക്ടോബര്‍ പത്തൊമ്പതിനായിരുന്നു പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം പാസായത്. വൈസ്പ്രസിഡന്റായ കോ ണ്‍ഗ്രസ് അംഗം ആനിക്കോട്ടില്‍ ഉണ്ണികൃഷണന്‍ രാജി വെച്ച ഒഴിവിലേക്കാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.  കോണ്‍ഗ്രസ് അംഗം ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനെതിരെ  സിപിഎം അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ യുഡിഎഫ് ബന്ധം പുനസ്ഥാപിച്ചതോടെ ലീഗിന് വൈസ് പ്രസിഡന്റാകാന്‍ അവസരം ഒരുക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് മണ്ഡലം പ്രസിസന്റ് കൂടിയായ പഞ്ചായത്ത്‌വൈസ് പ്രസിഡന്റ ഉണ്ണികൃഷ്ണന്‍ രാജിവച്ചത്. മുന്നണി സംവിധാനം പുനസ്ഥാപിക്കുന്നതിന്റെ  ഭാഗമായി ലീഗ് അംഗം നസീമതറമ്മല്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ്ഥാനം രാജി വച്ചിരുന്നു. ഇതിലേക്ക് ഒറവംകുന്ന് വാര്‍ഡ് അംഗം സുധയെ ഈ മാസം ഒന്നാം തിയ്യതി  തിരഞ്ഞെടുത്തിരുന്നു. അവിശ്വാസപ്രമേയത്തില്‍ യുഡിഎഫ് വിജയിച്ചിരുന്നു എങ്കിലും ആഹ്ലാദ പ്രകടനങ്ങളൊന്നും ഉണ്ടായിരുന്നില്ല.എന്നാല്‍ ഇന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം ആഹ്ലാദ പ്രകടനം നടത്തുമെന്ന് യുഡിഎഫ് ചെയര്‍മാന്‍ പി ഹംസയും കണ്‍വീനര്‍ ആനി കോട്ടില്‍ ഉണ്ണികൃഷണനും പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day