|    Dec 11 Sun, 2016 1:28 pm
FLASH NEWS

ചൈന ഓപണ്‍: പി വി സിന്ധു ചാംപ്യന്‍

Published : 21st November 2016 | Posted By: SMR

ഫസൗ (ചൈന): ഇന്ത്യയുടെ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവായ പി വി സിന്ധുവിന് ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടം. ഇന്നലെ നടന്ന ഫൈനലില്‍ ചൈനീസ് താരമായ സുന്‍ യുവിനെ കീഴടക്കി ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കാണ് സിന്ധു വെന്നിക്കൊടി നാട്ടിയത്. സ്‌കോര്‍: 21-11, 17-21, 21-11. സിന്ധുവിന്റെ കന്നി സൂപ്പര്‍ സീരീസ് കിരീടവിജയം കൂടിയാണിത്. ഇതിനു മുമ്പ് ഒരു തവണ റണ്ണറപ്പായതാണ് താരത്തിന്റെ കരിയറിലെ മികച്ച നേട്ടം. റിയോ ഒളിംപിക്‌സിനുശേഷം സിന്ധു ആദ്യമായി മല്‍സരിച്ച ചാംപ്യന്‍ഷിപ്പ് കൂടിയാണിത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക