|    Dec 3 Sat, 2016 10:08 am
FLASH NEWS

ചേര്‍ത്തലയില്‍ പോലിസുകാര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം

Published : 6th November 2016 | Posted By: Navas Ali kn
ഫയല്‍ ഫോട്ടോ

ഫയല്‍ ഫോട്ടോ

ഒളിവില്‍ പോയ ക്രിമിനല്‍ക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത പോലിസിനു നേരെ ആക്രമണം.  ആലപ്പുഴ കുറ്റിയതോട് എസ്‌ഐ അഭിലാഷിനും പോലിസുകാരനുമാണ് പരിക്കേറ്റത്. എസ്‌ഐയെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘം പോലീസ് ജീപ്പ് തല്ലിത്തകര്‍ക്കുകയും ചെയ്തു. ചേര്‍ത്തല തുറവൂര്‍ മാധവം ബാലികാ സദനത്തിലെ അന്തേവാസിയുടെ വിവാഹ ചടങ്ങുകള്‍ക്കിടെയാണ് സംഭവം. ഒന്നിലധികം കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ കുത്തിയതോട് സ്വദേശി ശരണ്‍കുമാറിനെ വിവാഹ സ്ഥലത്തുനിന്നും പോലിസ് പിടികൂടിയിരുന്നു. ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി തിരികെ വിവാഹ ചടങ്ങിനെത്തിയപ്പോള്‍ എസ്‌ഐയെ ആര്‍എസ്എസുകാര്‍ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
എന്നാല്‍ പ്രവര്‍ത്തകരെ എസ്‌ഐയും സംഘവും ആക്രമിച്ചെന്നും അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ആര്‍എസ്എസ് തിങ്കളാഴ്ച്ച ചേര്‍ത്തല താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 313 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day