|    Dec 9 Fri, 2016 8:51 pm
FLASH NEWS

ചേരി തിരിഞ്ഞ് അക്രമം: ആറ് പേര്‍ക്കെതിരേ കേസ്

Published : 22nd November 2016 | Posted By: SMR

അജാനൂര്‍: അതിഞ്ഞാല്‍ തെക്കേപ്പുറത്ത്  യുവാക്കള്‍ ചേരിതിരിഞ്ഞ്  ഏറ്റുമുട്ടി. തെക്കേപ്പുറത്തെ കുഞ്ഞാമദിന്റെ മകന്‍ ലാബ സമീര്‍, അജാനൂര്‍ ഇട്ടമ്മലിലെ മുഹമ്മദിന്റെ മകന്‍ ഫസല്‍ തുടങ്ങിയവര്‍ അക്രമത്തിനിരയായി.ഫേസ് ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമ സംഭവം അരങ്ങേറിയത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ശ്രമത്തിന് ഹൊസ്ദുര്‍ഗ് പോലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലാബ സമീറിന്റെ പരാതിയില്‍ ഫസല്‍, സജീര്‍, നിയാസ്, അഫ്‌സല്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെയാണ് കേസ്. ഫസലിന്റെ പരാതിയില്‍ ലാബ സമീര്‍, ഷമീര്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day