|    Dec 5 Mon, 2016 2:00 pm
FLASH NEWS

ചേക്കോട് ഗാന്ധിമേനോന്‍ മൈതാന സംരക്ഷണ സമരത്തിന് അഞ്ചു വയസ്സ്

Published : 3rd November 2016 | Posted By: SMR

ആനക്കര: പ്രമുഖ സ്വാതന്ത്ര സമരസേനാനിയും ഗാന്ധിയനുമായിരുന്ന ഗാന്ധിമേനോന്റെ പേരിലുള്ള മൈതാനം സംരക്ഷിക്കാന്‍ സമരത്തിന് അഞ്ചു വയസ്. പറക്കുളം വ്യവസായ പാര്‍ക്കിന്റെ ഭാഗമായി വ്യവസായ വകുപ്പ് ഏറ്റെടുത്ത് സ്ഥലത്താണ് ഗാന്ധിമേനോന്‍ മൈതാനം സ്ഥിതിചെയ്യുന്നത്. നേരത്തെ ഇവിടത്തെ  നിര്‍മാണ പ്രവര്‍ത്തി നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. സ്വാതന്ത്രസമരപ്രവര്‍ത്തനങ്ങ ള്‍ക്ക് നേതൃത്വം കൊടുത്ത ഗാന്ധിമേനോന്‍ എന്ന ടി എന്‍ രാവുണ്ണിമേനോന്റെ സ്മണാര്‍ത്ഥമുള്ള ഈ മൈതാനം മൂന്ന്  വര്‍ഷം മുമ്പ് സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിന് കൊടുക്കാനുള്ള ശ്രമം ആരംഭിച്ചതോടെയാണ് ഇതിനെതിരേ സമരം ആരംഭിച്ചത്. ഇതിനെ തുടര്‍ന്ന് പാട്ടത്തിന് നല്‍കുന്ന പ്രവര്‍ത്തനത്തില്‍ നിന്ന് അധികൃതര്‍ വിട്ടു നിന്നു. പതിറ്റാണ്ടുകളായി ഈ മേഖലയിലുള്ള നൂറ് കണക്കിന് കുട്ടികള്‍ കളിക്കുന്ന ഗ്രൗണ്ടാണിത്. 1942 ല്‍ ക്വിറ്റ് ഇന്ത്യ സമരം നടക്കുന്ന സമയത്താണ് രാവുണ്ണി മേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നത് ഈ ഗ്രൗണ്ടിലായിരുനെന്ന് പഴമക്കാര്‍ പറയുന്നു. ചര്‍ക്കാക്ലാസുകള്‍, രാഷ്ട്രീയ ക്ലാസുകള്‍ എന്നിവയെല്ലാം രാവുണ്ണിമേനോന്റെ നേത്യത്വത്തില്‍ നടന്നിരുന്നത് ഇവിടെ വെച്ചായിരുന്നു. അന്ന് ഗാന്ധിജിയുടെ പ്രതിരൂപമായിട്ടാണ് നാട്ടുകാര്‍ രാവുണ്ണിമേനോനെ കണ്ടിരുന്നത്. അദ്ദേഹത്തിന്റെ ഓര്‍മക്കായിട്ടാണ് ഈ സ്ഥലത്തിന് ഗാന്ധിമേനോന്‍ മൈതാനമെന്ന് പേരും നല്‍കിയത്. നാലേക്കര്‍ വരുന്ന ഇവിടെ ഇദ്ദേഹത്തിന്റെ പേരില്‍ സ്റ്റേഡിയം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമരസമിതിയുടെ നേത്യത്വത്തില്‍ നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. അന്ന് വ്യവസായ വകുപ്പ് സ്ഥലം കപ്പൂര്‍ പഞ്ചായത്തിന് വിട്ടു നല്‍കുന്ന പക്ഷം സ്റ്റേഡിയം നിര്‍മിക്കാന്‍ തയ്യാറാണന്ന് പഞ്ചായത്ത് അധിക്യതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതെ സ്ഥലം പാട്ടത്തിന് വിട്ടുനല്‍കുകയായിരുന്നെന്ന് സമര സമിതിപ്രവര്‍ത്തകര്‍ പറഞ്ഞു. 2011 കേരളപ്പിറവിയോടനുബന്ധിച്ചാണ്. ചേക്കോട് ഗാന്ധിമേനോന്‍ മൈതാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ സമരം ആരംഭിക്കുന്നത്. മൈതാനം ഉള്‍പ്പെടുന്ന ആറ് ഏക്കറോളം വരുന്ന സ്ഥലം വ്യവസായവകുപ്പിന്റെ കൈവശത്തിലാണ്. ഈ സ്ഥലം മുഴുവന്‍ വകുപ്പ് സ്വകാര്യ വ്യക്തികള്‍ക്കു പാട്ടത്തിനു നല്‍കുകയും ഭൂമി കിട്ടിയവര്‍ മൈതാനം അടക്കം നശിപ്പിക്കുവാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്താപ്പോഴാണ് നാട്ടുകാര്‍ സമരം ആരംഭിക്കുന്നത്.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി അംഗമായിരുന്ന എം എം പരമേശ്വരനാണ് അന്ന് സമരം ഉദ്ഘാടനം ചെയ്തത്. മൈതാനത്തു സമരങ്ങളും വ്യത്യസ്ത പരിപാടികളും നടന്നു. കഴിഞ്ഞ വര്‍ഷം ജില്ലാ പഞ്ചായത്തു പ്രസിഡന്റായി ചുമതലയേറ്റ ശേഷം പറക്കുളത്തുവന്ന അഡ്വ. ശാന്തകുമാരി സ്ഥലം വിട്ടു കിട്ടുകയാണെങ്കില്‍ ഗാന്ധിമേനോന്‍ മൈതാനം സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയിയെങ്കിലും അതും കടലാസിലൊതുങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day