|    Dec 10 Sat, 2016 10:28 am

ചെള്ള് രോഗം; ഓമശ്ശേരിയില്‍ പശുക്കള്‍ ചത്തൊടുങ്ങുന്നു

Published : 14th November 2016 | Posted By: SMR

താമരശ്ശേരി: ഓമശ്ശേരി കാട്ടുമുണ്ടയില്‍ പശുക്കള്‍ ചെള്ള് പനി ബാധിച്ച് ചത്തൊടുങ്ങുന്നു. റബര്‍ തോട്ടങ്ങളോട് ചേര്‍ന്നുള്ള പ്രദേശത്തെ പശുക്കള്‍ക്കാണ് ചെള്ള് പനി ബാധിക്കുന്നത്. അവസരം മുതലെടുത്ത കാലികച്ചവടക്കാര്‍ മൃതപ്രായമായ പശുവിനെ മാംസത്തിനായി കയറ്റിക്കൊണ്ടുപോയതായി ആരോപണം. കാട്ടുമുണ്ട മൂത്തേടത്ത് താരയുടെ പശു വെള്ളിയാഴ്ച രാവിലെ ചെള്ള് പനി ബാധിച്ച് ചത്തു. മാളിയേക്കല്‍ പുഷ്പയുടെ പശുവിനും ചെള്ള്പനി ബാധിച്ചു. ദിവസങ്ങള്‍ക്കു മുമ്പാണ് ഇരുവരുടെയും പശുക്കള്‍ അവശരായി കാണപ്പെട്ടത്. ഓമശ്ശേരി വെറ്ററിനറി ആശുപത്രിയില്‍ നിന്ന് ഡോക്ടറെത്തി പരിശോധിക്കുകയും മരുന്നു നല്‍കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ജില്ലാ വെറ്ററിനറി ഹോസ്പിറ്റലില്‍ നിന്ന് ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സംഘമെത്തി പശുക്കളുടെ രക്തസാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ചെള്ള്പനിയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് താരയുടെ പശുവിന് ചെള്ള് പനിക്കുള്ള കുത്തിവയ്പ്പ് നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. എന്നാല്‍ മാളിയേക്കല്‍ പുഷ്പയുടെ പശുവിന് കുത്തിവയ്പ്പ് നിര്‍ദേശിച്ചിരുന്നെങ്കിലും നടത്തിയിരുന്നില്ല. മൃതപ്രായമായ പശുവിനെ വ്യാഴാഴ്ച രാത്രി കാലിക്കച്ചവടക്കാര്‍ വാഹനത്തില്‍ കയറ്റികൊണ്ടുപോയതായി പുഷ്പ പറഞ്ഞു. തൊഴുത്തില്‍ നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതാണെന്നും പണം നല്‍കാതെയാണ് പശുവിനെ നല്‍കിയതെന്നും ഇവര്‍ പറയുന്നു. അവശയായ പശുവിനെ മാംസമാക്കാനാണ് കടത്തികൊണ്ടുപോയതെന്ന് വ്യക്തമാണെങ്കിലും ഇത് എവിടെ വിറ്റഴിച്ചുവെന്ന കാര്യത്തില്‍ ദുരുഹതയുണ്ട്. ചെള്ള് പനി പശുക്കളില്‍ നിന്നും പകരില്ലെന്നാണ് വെറ്ററിനറി വിഭാഗത്തിന്റെ വിശദീകരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day