|    Dec 4 Sun, 2016 1:39 pm

ചെലവ് കാശിനായുള്ള ജനത്തിന്റെ ഓട്ടം തുടരുന്നു

Published : 14th November 2016 | Posted By: SMR

കൊല്ലം: ചില്ലറ തേടിയുള്ള ജനത്തിന്റെ ഓട്ടത്തിന് ഇന്നലെയും കുറവുണ്ടായില്ല. 1000, 500 രൂപകള്‍ മാറ്റാനായി ജനം കൂടുതലായി ഇരച്ചു കയറിയത് എസ്ബിഐ , എസ്ബിടി ബാങ്കുകളില്‍. മറ്റു സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ തിരിച്ചറിയല്‍ രേഖ നല്‍കി പണം മാറ്റിയെടുക്കാമെങ്കിലും പൊതുവെ ഇത്തരം ബാങ്കുകളില്‍ തിരക്കു കുറവായിരുന്നു. അഞ്ചുദിവസം പിന്നിട്ടതോടെ നാട്ടുകാരുടെ കൈവശമുണ്ടായിരുന്ന ചില്ലറകള്‍ തീരുകയും അവശേഷിക്കുന്ന ആയിരവും അഞ്ഞൂറുകളും ക്രയവിക്രയത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതി എത്തുകയും ചെയ്തതോടെയാണു ജനം എടിഎമ്മുകളിലേയ്ക്കും അവിടെ നിന്നു ബാങ്ക് ശാഖകളിലേക്കും ഒഴുകിയത്. ഞായറാഴ്ച ആയിരുന്നെങ്കിലും റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം ഇന്നലേയും ബാങ്കുകള്‍ പ്രവര്‍ത്തിച്ചു.നോട്ടുകള്‍ മാറി വാങ്ങുന്നതിനേക്കാള്‍ അക്കൗണ്ടിലെ പണം പിന്‍വലിക്കാനെത്തിയവരുടെ തിരക്കായിരുന്നു രാവിലെ മുതല്‍ ബാങ്കുകളില്‍. ഇവരുടെ നിര ബാങ്കിനകവും കഴിഞ്ഞു പുറത്തേക്കു നീണ്ടതോടെ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയായിരുന്നു ശാഖകളുടെ പ്രവര്‍ത്തനം.2000 രൂപയുടെ പുത്തന്‍ നോട്ടുകള്‍ പലര്‍ക്കും ലഭിച്ചുവെങ്കില്‍ ദിനംപ്രതിയുള്ള ചെലവുകള്‍ക്കു വേണ്ടുന്ന ചില്ലറ നേടാന്‍ ഭൂരിപക്ഷത്തിനും ഇന്നലെയും കഴിഞ്ഞില്ല. അസാധുവായ നോട്ടുകള്‍ സംബന്ധിച്ച ആശയക്കുഴപ്പം ജനങ്ങളുടെ ഇടയില്‍ ഉള്ളതിനാല്‍ കൂടുതല്‍ പേരും സ്വന്തം അക്കൗണ്ട് ഉള്ള ശാഖകളെയാണു പണം മാറ്റാന്‍ ആശ്രയിച്ചത്. 2000 രൂപയുടെ പുത്തന്‍ നോട്ടുകള്‍ വാങ്ങി അസാധു നോട്ടുകള്‍ നല്‍കാന്‍ പലരും ഇന്നലെ തയാറായി. ഈ നോട്ടുകള്‍ കയ്യില്‍ നിന്നും പോയാല്‍ മതിയെന്ന ആകുലതയാണു പലരും പങ്കുവച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day