|    Dec 6 Tue, 2016 8:25 am
FLASH NEWS

ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച; പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടും കോടികളുടെ സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുത്തില്ല

Published : 24th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ വിജയാബാങ്ക് കൊള്ളയടിച്ച കേസും കാഞ്ഞങ്ങാട്ടെ രാജധാനി കവര്‍ച്ചാ കേസിനും തുമ്പുണ്ടാകുകയും പ്രതികള്‍ ജയിലിലടക്കപ്പെടുകയും ചെയ്തുവെങ്കിലും രണ്ട് കേസുകളിലേയും കോടിക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഇപ്പോഴും വീണ്ടെടുക്കാനുണ്ട്. ചെറുവത്തൂര്‍ വിജയാ ബാങ്കില്‍ നിന്ന് 20.406 കിലോ സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍ ലത്തീഫ് ഉള്‍പ്പെടെയുള്ള പ്രതികളില്‍ നിന്ന് പോലിസ് കണ്ടെടുത്തത് 17.718 കിലോ സ്വര്‍ണവും 55,000 രൂപയും മാത്രമാണ്.2.68 കിലോ ഗ്രാം സ്വര്‍ണം ഇനിയും കണ്ടെടുക്കാനായില്ല. ഇവ ആരുടെ കൈയ്യിലാണെന്ന് ഇപ്പോഴും അജ്ഞാതം. വിജയാ ബാങ്ക് കവര്‍ച്ചാ കേസില്‍ ഇനിയും പിടികിട്ടാത്ത കുടക് കുശാല്‍നഗര്‍ ശാന്തിപ്പള്ളി സ്വദേശി അഷ്‌റഫ് പിടിക്കപ്പെട്ടാല്‍ അവശേഷിക്കുന്ന സ്വര്‍ണവും പണവും ലഭിക്കുമെന്നാണ് പ്രതികളുടെ മൊഴി.കാഞ്ഞങ്ങാട് നഗരത്തില്‍ രാജധാനി ജ്വല്ലറി കവര്‍ച്ച നടന്നത് 2010 ഏപ്രില്‍ 16നായിരുന്നു. വിഷുവിന്റെ പിറ്റേ ദിവസം വെള്ളിയാഴ്ച നട്ടുച്ചക്ക് ജ്വല്ലറി ജീവനക്കാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പോയ സമയത്താണ് ആസൂത്രിതമായ കവര്‍ച്ച നടന്നത്. പതിനഞ്ചര കിലോ സ്വര്‍ണം ലത്തീഫും കൂട്ടാളികളും ചേര്‍ന്ന് കവര്‍ച്ച ചെയ്തു. സ്വര്‍ണം മുഴുവനും കണ്ടെടുക്കാന്‍ ഇനിയും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ കേസില്‍ ഇനിയും കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലിസിനായിട്ടില. ഇതോടെ പ്രതികള്‍ മുഴുവന്‍ ജാമ്യം നേടി പുറത്ത് വന്നു. രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഉടമ അബ്ദുല്‍ കരീം കോളിയാട് ഹൈക്കോടതിയിലെത്തി. എന്നാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനാണ് ഹൈക്കോടതി ഉത്തരവായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day