|    Dec 6 Tue, 2016 6:17 am
FLASH NEWS

ചെറിയ മനസുകളിലെ വലിയ കണ്ടെത്തലുകളുമായി ജില്ലാ ശാസ്‌ത്രോല്‍സവം

Published : 16th November 2016 | Posted By: SMR

കൊല്ലം: കൊല്ലം റവന്യൂ ജില്ലാ ശാസ്ത്രമേളക്ക് തുടക്കമായി.  ചെറിയ മനസുകളില്‍ വിരിഞ്ഞ വലിയ കണ്ടെത്തലുകളുടെ നീണ്ട നിര. കുഞ്ഞു നാവ് കൊണ്ട് വലിയ കാര്യങ്ങള്‍ വിശദീകരിക്കാന്‍ മല്‍സരിച്ച് കുട്ടി ശാസ്ത്രജ്ഞര്‍. ഞെട്ടിപ്പിക്കുന്ന പരീക്ഷണങ്ങള്‍, കൗതുകമുണര്‍ത്തുന്ന കരകൗശല ഉല്പന്നങ്ങള്‍, മനുഷ്യന്‍ ഇന്ന് നേരിടുന്ന പല പ്രതിസന്ധികള്‍ക്കുമുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍. ഇങ്ങനെ അമ്പരപ്പിക്കുന്ന കാഴ്ചകളും അറിവുകളും കൊണ്ട് വിസ്മയമാവുകയാണ് ജില്ലാ ശാസ്‌ത്രോല്‍സവം. സെന്റ് ജോസഫ് കോണ്‍വെന്റ് ജി എച്ച് എസ് എസില്‍ നടന്ന ചടങ്ങില്‍ മേളയുടെ ഉദ്ഘാടനം എം നൗഷാദ് എംഎല്‍എ നിര്‍വഹിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥികളെ സൃഷ്ടിക്കുന്ന നിലയില്‍ വിദ്യാഭ്യാസ രീതികള്‍ മാറണമെന്ന്  അദ്ദേഹം പറഞ്ഞു. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഐടി, പ്രവൃത്തി പരിചയം എന്നീ വിഭാഗങ്ങളിലായി നടക്കുന്ന മേളയുടെ വേദികള്‍ വിമല ഹൃദയ ജി എച്ച് എസ്എസ്, സെന്റ് അലോഷ്യസ് ജിഎച്ച്എസ്എസ്, ക്രിസ്തുരാജ് എച്ച് എസ് എസ്, സെന്റ് ജോസഫ് കോണ്‍വന്റ് എച്ച്എസ്എസ് എന്നിവയാണ്. സെന്റ് ജോസഫ് കോണ്‍വന്റില്‍ മേളയുടെ ഭാഗമായി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ നിര്‍മാണ-പരിശീലന കേന്ദ്രങ്ങളുടെ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും വില്‍പനയും ആരംഭിച്ചു. ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ എ കെ ഹഫീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജൂലിയറ്റ് നെല്‍സണ്‍, കൗണ്‍സിലര്‍ രാജ്‌മോഹന്‍, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ഷീബ, പിടിഎ സെക്രട്ടറി രാജേഷ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശ്രീകല, കണ്‍വീനര്‍ എച്ച് നൗഷാദ്  സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day