|    Dec 11 Sun, 2016 7:19 pm
FLASH NEWS

ചെര്‍പ്പുളശ്ശേരി സ്വദേശിനിയെ പീഡിപ്പിച്ച കേസ്: പ്രതികളാക്കപ്പെട്ടവര്‍ നിരപരാധികളെന്ന് ബന്ധുക്കള്‍

Published : 7th November 2016 | Posted By: SMR

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി സ്വദേശിനിയായ പെണ്‍കുട്ടിയെ കൊല്ലത്ത് കൊണ്ടുപോയി   പീഡിപ്പിച്ചു എന്ന  കേസില്‍  പ്രതികളാക്കപ്പെട്ടവര്‍ നിരപരാധികളെന്ന് ബന്ധുക്കള്‍അറിയിച്ചു. നെല്ലായ സ്വദേശികളായ പണിക്കരുനെച്ചി  മുഹമ്മദ് ജാഫര്‍ (21), പാറക്കത്തൊടി മുഹമ്മദ് മുസ്തഫ (26) എന്നിവരാണ് പിടിയിലായത്. പീഡനം നടന്നു എന്ന് പറയുന്ന ദിവസം ഇവര്‍ നാട്ടില്‍ ഉണ്ടായതിന് ദൃക്‌സാക്ഷികള്‍ ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ജാഫറിനോട് അവളെ വിവാഹം ചെയ്യാന്‍ നിരന്തരമായി ആവശ്യപ്പെടുകയും ഇത് നിരാകരിച്ചതിന്റെ പ്രതികാരമാണ് ഈ കെട്ടിച്ചമച്ച കേസെന്നും പറഞ്ഞു. ഇതിന്റെ പേരില്‍ ജാഫറിനെ വീട്ടിലേക്ക് കൊണ്ടുപായി മര്‍ദിച്ചു. പെണ്‍കുട്ടി  കൊല്ലത്ത് പോയത് വീട്ടുകാര്‍ അറിയാതെയാണ്. ശാസ്താംകോട്ടയിലുള്ള രതീഷ് എന്ന യുവാവുമായി വാട്ട്‌സപ്പ് മുഖേന അടുപ്പത്തിലായിരുന്നെന്നും ഇവര്‍ ഫോട്ടോകള്‍ സഹിതം സന്ദേശങ്ങള്‍ കൈമാറിയിരുന്നതായും പോലിസ് കണ്ടെത്തിയിട്ടുള്ളതാണ്.
രതീഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് പെണ്‍കുട്ടി കൊല്ലത്ത് എത്തിയത്. അവിടെ വച്ച് രതീഷിന്റെ സുഹൃത്തായ ശാലിനി എന്ന യുവതി പെണ്‍കുട്ടിയെ ഒരു ലോഡ്ജിലേക്ക് കൂട്ടികൊണ്ടുപോയി. പിന്നീട് അവിടെ താമസിപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞെത്തിയ രതീഷ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പറയപ്പെടുന്നു. ഇതിന് ശേഷം കായലോരത്ത് കൊണ്ടുപോയി സുഹൃത്തുക്കള്‍ക്കും കാഴ്ചവച്ചു.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ സ്വാധീനത്തിനും സമ്മര്‍ദത്തിനും വഴങ്ങിയാണ് പോലിസ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മറച്ചുവച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കള്ളക്കഥകളുടെ അടിസ്ഥാനത്തില്‍ നാല് ദിവസമായി കസ്റ്റഡിയില്‍ ഉണ്ടായിരുന്നവരെ വെറുതെ വിട്ട് പെണ്‍കുട്ടിയെ കൊണ്ട് കള്ള മൊഴി നല്‍കിയാണ് ഇവരെ കേസില്‍ കുടുക്കിയതെന്നും പറഞ്ഞു. മാത്രമല്ല പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പ്രതിയാക്കപ്പെട്ടവര്‍ കൊല്ലത്ത് പോവാന്‍ ആശയവിനിമയം നടത്തിയെന്ന് പറയപെടുന്ന ഒരു ഫോണ്‍ റെക്കോര്‍ഡും പോലിസിന് ലഭിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ചെര്‍പ്പുളശ്ശേരി പോലീസിന്റെ ഇപ്രകാരമുള്ള നടപടി സംശയത്തിനും ഇടവന്നിട്ടുണ്ട്. കേസിലെ സത്യം പുറത്തുകൊണ്ടുവരണമെന്നും നിരപരാധികളെ വെറുതെ വിടണമെന്നും, യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ജാഫറിന്റെ പിതാവ് പണിക്കര്‍ നെച്ചി അബ്ദുല്‍ അസീസ്, പിതൃ സഹോദരന്‍ സിറാജുദ്ദീന്‍, അമ്മവാന്‍ മുഹമ്മദ് സ്വാലിഹ്, മുസ്തഫയുടെ സഹോദരന്‍ മുഹമ്മദ് അലി, ജാഫറിന്റെ സഹോദരന്‍ അസീസ്, കൂട്ടുകാരന്‍ അബ്ദുല്‍ സലാം വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക