|    Dec 9 Fri, 2016 8:54 pm
FLASH NEWS

ചെരുപ്പ് കടയുടെ ഗോഡൗണ്‍ കത്തിനശിച്ചു; 15 ലക്ഷം രൂപയുടെ നാശനഷ്ടം

Published : 2nd November 2016 | Posted By: SMR

തൊടുപുഴ: നെടുങ്കണ്ടത്ത് വ്യവസായ സ്ഥപനത്തില്‍ വന്‍ തീപ്പിടിത്തം. ചെരുപ്പ് കടയുടെ ഗോഡൗണ്‍ കത്തി നശിച്ചു.ഇന്നലെ പുലര്‍ച്ചെ ടൗണില്‍ ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മാളവിക എന്ന സ്ഥാപനത്തില്‍ നിന്ന് പുക ഉയരുന്നതായി നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുന്നത്. നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് സമീപത്തായി താമസിക്കുന്ന ഉടമയും സ്ഥലത്തെത്തി. ഉടനെ തന്നെ എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നെടുങ്കണ്ടം പോലിസും സ്ഥലത്തെത്തിയരുന്നു. കടയുടെ പുറകിലുള്ള ഗോഡൗണ്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഉദ്ദേശം 15 ലക്ഷം രൂപയുടെ നഷ്ടമുള്ളതായി കടയുടമ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഷോര്‍ട്ട് സര്‍ക്കൂട്ടാണ് അപകടകാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഫോറന്‍സിക് വിദഗ്ധരും പരിശോധനയ്‌ക്കെത്തുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day